സൗദിയില്‍ നിന്നും കേരളത്തിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കൊവിഡ് പരിശോധന ഫലം നെഗറ്റീവെന്ന രേഖ വേണമെന്ന് ഇന്ത്യന്‍ എം.ബസി തീരുമാനം. കേരളത്തിന് പ്രത്യേകമായാണ് ഈ നിബന്ധന. സൗദിയില്‍ കൊവിഡ് രൂക്ഷമായി പടര്‍ന്നു പിടിക്കുന്നതിനിടെയാണ് പുതിയ നിബന്ധന.
എന്നാല്‍ സൗദിയില്‍ നിന്നും കൊവിഡ് പരിശോധന നടത്തുക എന്നത് പ്രവാസികളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാണ്. നിലവില്‍ സൗദിയില്‍ രോഗലക്ഷണമില്ലാത്താവര്‍ക്ക് സര്‍ക്കാറിനു കീഴിലുള്ള ലാബുകളില്‍ പി.സി.ആര്‍ പരിശോധന നടത്താന്‍ സാധിക്കില്ല. സ്വകാര്യ ലാബുകളില്‍ പരിശോധനയ്ക്ക് വരുന്ന ചെലവ് 1500 റിയാലോളമാണ്. ഏകദേശം 30000 രൂപയോളം വരുമിത്.
റാപിഡ് പരിശോധന ഫലം സൗദി സര്‍ക്കാര്‍ അംഗീകരിക്കുകയുമില്ല. നിലവില്‍ സൗദിയിലെ ഒരു വിമാനത്താവളത്തിലും റാപിഡ് പരിശോധന ന നടത്തുന്നുമില്ല. ചില വിമാനത്താവളങ്ങളില്‍ ശരീര ഊഷ്മാവ് മാത്രം പരിശോധിക്കുകയാണ് ചെയ്യുന്നത്.
ഇന്ത്യന്‍ എംബസി കഴിഞ്ഞ ദിവസം പുറത്തു വിട്ട കണക്കു പ്രകാരം സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നവരുടെ എണ്ണം 110000 ഇന്ത്യക്കാരാണ്. ഇതില്‍ 72600 പേരും മലയാളികളാണ്.
സൗദിയില്‍ കൊവിഡ് അതിരൂക്ഷമായി പടരുന്നതിനിടെയാണ് കേരളത്തിലേക്ക് ചാര്‍ച്ചേര്‍ഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് പ്രത്യേക നിബന്ധനകള്‍ വെച്ചിരിക്കുന്നത്.
132000 പേര്‍ക്കാണ് സൗദിയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4507 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 39 മരണങ്ങളാണ് തിങ്കളാഴ്ച വരെ റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണ സംഖ്യ ആയിരം കടക്കുകയും ചെയ്തു.
പൊതു നിരത്തിൽ പൊട്ടിച്ചിരിച്ച് കൊണ്ട് പച്ചക്കറി കിറ്റുമായി മമിതാ ബൈജു , കൈയ്യിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ് ,യൂത്തിന്റെ ഇടയിൽ…
ദുരൂഹതകളും, ഉദ്വേഗവും നിറത്ത മുഹൂർത്തങ്ങളുമായി നീക്കം എന്ന സിനിമയുടെ ടീസർ എത്തി.ദിലീപിനെ നായകനാക്കി ജഗൻ ഷാജികൈലാസ് സംവിധാനം ചെയ്യുന്നതാണ്ഈ ചിത്രം.…
ഡബ്ലിൻ: കുട്ടികളുടെ ക്രൈസ്തവ വിശ്വാസവും ആത്മീയ വളർച്ചയും പരിപോഷിപ്പിക്കുന്നതിനായി പ്രീ-ടീൻസ് കുട്ടികൾക്കായി പ്രത്യേക ധ്യാനം ‘SET APART’ ഒക്ടോബർ 26,…
കോയിപുറത്ത് കുടുംബാംഗവും തിരുവനന്തപുരം ഉള്ളൂർ സ്വദേശിയുമായ ഡോ. സി. ഡി. മാത്യു 2026 ഒക്ടോബർ 8-ന് ജർമ്മനിയിൽ അന്തരിച്ചു. തിരുവനന്തപുരം…
അയർലണ്ടിന്റെ ബജറ്റ് 2027-ൽ പ്രഖ്യാപിച്ച നികുതി ഇളവുകളും സാമൂഹിക ക്ഷേമ ആനുകൂല്യങ്ങളും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് താരതമ്യേന കൂടുതൽ നേട്ടമുണ്ടാക്കുമെന്ന്…
ഐറിഷ് പൗരത്വ അപേക്ഷകൾക്ക് വിദഗ്ധ മാർഗനിർദേശം; അപേക്ഷാ സഹായം മുതൽ രേഖകൾ തയ്യാറാക്കുന്നതുവരെയുള്ള പിന്തുണ ലഭ്യം അയർലണ്ടിൽ ഐറിഷ് പൗരത്വം…