Gulf

ദുബായ് വിമാനത്താവളം തുറന്നു; സർവീസുകൾ ഉടൻ പുനരാരംഭിക്കും

സുരക്ഷാ പരിശോധനകളെ തുടർന്ന് അടച്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറന്നു. സുരക്ഷാ പരിശോധനകളും നടപടി ക്രമങ്ങളും പൂർത്തിയാക്കിയാണ് വിമാനത്താവളം തുറന്നത്. വിമാനത്താവളത്തിൽ നിന്നുമുള്ള സർവ്വീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. അൽപസമയം മാത്രമാണ് വിമാനത്താവളം അടച്ചിട്ടത്.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

ഇറാൻ-ഇസ്രയേൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിലായിരുന്നു യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷ കണക്കിലെടുത്ത് വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചത്. യാത്രക്കാർ, വിമാനത്താവളത്തിലെ ജീവനക്കാർ എന്നിവരുടെ സുരക്ഷ കണക്കിലെടുത്താണ് വിമാനത്താവളം അടച്ചതെന്ന് ദുബായ് വിമാനത്താവള അധികൃതർ പ്രസ്താവനയിൽ അറിയിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന തരത്തിൽ പ്രശ്നങ്ങളൊന്നും തന്നെ ദുബായ് വിമാനത്താവളത്തിൽ ഉണ്ടായിട്ടില്ലെന്നും ചില അവശിഷ്ടങ്ങൾ വീണതായും എന്നാൽ അതിനെ കൃത്യമായി പ്രതിരോധിച്ചെന്നും ദുബായ് അധികൃതർ അറിയിച്ചു.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ നിന്നുള്ള ചില വിമാന സർവീസുകൾ പുനരാരംഭിച്ചുകൊണ്ട് തങ്ങൾ ഭാഗികമായി പ്രവർത്തനം തുടങ്ങിയിരിക്കുന്നതായി എയർപോർട്ട് എക്സ് അക്കൗണ്ടിൽ അറിയിച്ചു. താൽക്കാലികമായി നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് എമിറേറ്റ്‌സ് എയർലൈൻസും അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള വിമാനങ്ങളിൽ ടിക്കറ്റ് കൺഫേം ആയ യാത്രക്കാർക്ക് വിമാനത്താവളത്തിലേക്ക് പുറപ്പെടാവുന്നതാണെന്ന് എമിറേറ്റ്സ് എയർലൈൻ അറിയിച്ചു. ദുബായ് വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് അവരുടെ തുടർന്നുള്ള വിമാനങ്ങളും സർവീസ് നടത്തുന്നുണ്ടെങ്കിൽ യാത്ര തുടരാം.

നിലവിലെ സാഹചര്യങ്ങൾ എമിറേറ്റ്‌സ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അതനുസരിച്ച് വരും ദിവസങ്ങളിലെ വിമാന ഷെഡ്യൂളുകളിൽ മാറ്റം വരുത്തും. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് കമ്പനി പ്രഥമ പരിഗണന നൽകുന്നതെന്നും എയർലൈൻ അറിയിപ്പിൽ വ്യക്തമാക്കി.

Newsdesk

Recent Posts

ട്രംപിനെ വധിക്കാൻ ആഹ്വാനം; മതനിയമം (ഫത്വ) ശരിവെച്ച് മുൻ ഇറാനിയൻ വിദേശകാര്യ മന്ത്രി

ന്യൂയോർക് :അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാനുള്ള മതനിയമം (ഫത്വ) ശരിവെച്ച് മുൻ ഇറാനിയൻ വിദേശകാര്യ മന്ത്രി മനോചെഹർ മൊട്ടാക്കി…

2 mins ago

ഒക്ലഹോമയിൽ ശക്തമായ ചുഴലിക്കാറ്റ്: കാറിൽ സഞ്ചരിക്കുകയായിരുന്ന അമ്മയും മകളും കൊല്ലപ്പെട്ടു

ഒക്ലഹോമ:അമേരിക്കയിലെ ഒക്ലഹോമയിൽ വ്യാഴാഴ്ച വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിലും മോശം കാലാവസ്ഥയിലും പെട്ട് അമ്മയും മകളും കൊല്ലപ്പെട്ടു. വടക്കൻ ഒക്ലഹോമയിലെ ഫെയർവ്യൂ…

9 mins ago

ന്യൂയോർക്ക് സിറ്റിയുടെ സാംസ്കാരിക വകുപ്പ് മേധാവിയായി ദിയ വിജ്

ന്യൂയോർക്ക് സിറ്റി ഡിപ്പാർട്ട്‌മെന്റ് ഓഫ് കൾച്ചറൽ അഫയേഴ്‌സ് (DCLA) കമ്മീഷണറായി ഇന്ത്യൻ വംശജയായ ദിയ വിജ് നിയമിതയായി. മേയർ സൊഹ്‌റാൻ…

14 mins ago

ഹൂസ്റ്റണിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ‘ഫോക്സ് 26 സ്റ്റോം അലർട്ട്’ പ്രഖ്യാപിച്ചു

ഹൂസ്റ്റൺ:ഈ വാരാന്ത്യത്തിൽ ഹൂസ്റ്റൺ നഗരത്തിലും പരിസരപ്രദേശങ്ങളിലും അതിശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്…

17 mins ago

മനു ഡാനി എതിരില്ലാതെ സണ്ണിവെയ്ല്‍ സിറ്റി കൗൺസിലിലേയ്ക്ക്

സണ്ണിവെയ്ല്‍:ടെക്സസ്സിലെ സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 3 ലേക്ക് ഇന്ത്യന്‍ അമേരിക്കന്‍ മലയാളി മനു ഡാനി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു .…

22 mins ago

യുഎഇയിൽ വീണ്ടും മുന്നറിയിപ്പ്, ദുബായ് വിമാനത്താവളം പ്രവർത്തനം നിർത്തിവെച്ചു

യുഎഇയിൽ വീണ്ടും അല‍ർട്ട്. രാജ്യത്തെ വ്യോമപ്രതിരോധ സംവിധാനം നിലവില്‍ ഒരു മിസൈൽ ആക്രമണ ഭീഷണി പ്രതിരോധിക്കുകയാണെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം…

7 hours ago