America

ഒക്ലഹോമയിൽ ശക്തമായ ചുഴലിക്കാറ്റ്: കാറിൽ സഞ്ചരിക്കുകയായിരുന്ന അമ്മയും മകളും കൊല്ലപ്പെട്ടു

ഒക്ലഹോമ:അമേരിക്കയിലെ ഒക്ലഹോമയിൽ വ്യാഴാഴ്ച വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിലും മോശം കാലാവസ്ഥയിലും പെട്ട് അമ്മയും മകളും കൊല്ലപ്പെട്ടു. വടക്കൻ ഒക്ലഹോമയിലെ ഫെയർവ്യൂ നഗരത്തിന് സമീപം വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം.

ശക്തമായ കാറ്റും മിന്നലുമുള്ള സമയത്ത് ഹൈവേയിലൂടെ കാറിൽ സഞ്ചരിക്കുകയായിരുന്നു ഇരുവരും. കാണാതായ ഇവരെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്ന് എമർജൻസി മാനേജ്‌മെന്റ് വിഭാഗം സ്ഥിരീകരിച്ചു.

മണിക്കൂറിൽ 75 മൈൽ വേഗതയിൽ വീശിയടിച്ച കാറ്റിൽ മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി ബന്ധം പൂർണ്ണമായും നിലയ്ക്കുകയും ചെയ്തു. ഹെലീന ടൗണിന് സമീപം ചുഴലിക്കാറ്റ് വൻ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്.

മിസോറി, കൻസാസ്, ഒക്ലഹോമ സിറ്റി തുടങ്ങിയ മേഖലകളിൽ വരും ദിവസങ്ങളിലും ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ചുഴലിക്കാറ്റിനൊപ്പം വൻതോതിലുള്ള ആലിപ്പഴ വീഴ്ചയ്ക്കും സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

റിപ്പോർട്ട്: പി പി ചെറിയാൻ

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഫ്ലോറിഡയിൽ 77കാരന്റെ  വധശിക്ഷ നടപ്പാക്കി; ഈ വർഷം സംസ്ഥാനത്ത് നടക്കുന്ന 18-ാമത്തെ വധശിക്ഷ

ഫ്ലോറിഡ: നാല് പതിറ്റാണ്ടുകൾക്ക് മുൻപ് ഡെപ്യൂട്ടി ഷെരീഫിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ ഫ്ലോറിഡയിൽ 77 കാരനായ തടവുകാരന് വധശിക്ഷ നടപ്പാക്കി.…

3 hours ago

രണ്ടുപേർ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിലെ പതിനഞ്ചുകാരനായ പ്രതിക്ക് വീട്ടുതടങ്കലിൽ കഴിയാൻ കോടതി ഉത്തരവിട്ടു

സിയാറ്റിൽ: സീയാറ്റിലിൽ നടന്ന 'ബൈറ്റ് ഓഫ് സീറ്റിൽ' ഭക്ഷണമേളയ്ക്കിടെ വെടിവെപ്പ് നടത്തിയ കേസിൽ പിടിയിലായ പതിനഞ്ചുകാരനായ പ്രതിക്ക് കോടതി താത്കാലിക…

3 hours ago

പ്രമുഖ ഇന്ത്യൻ-അമേരിക്കൻ രാഷ്ട്രീയ ദാതാക്കൾ ഡെമോക്രാറ്റുകളെ അപേക്ഷിച്ച് റിപ്പബ്ലിക്കൻ പാർട്ടിക്ക് മൂന്നിരട്ടിയിലധികം സംഭാവന നൽകിയതായി റിപ്പോർട്ട്

വാഷിംഗ്ടൺ: 2026-ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രമുഖ ഇന്ത്യൻ-അമേരിക്കൻ രാഷ്ട്രീയ ദാതാക്കൾ ഡെമോക്രാറ്റുകളെ അപേക്ഷിച്ച് റിപ്പബ്ലിക്കൻ പാർട്ടിക്ക് മൂന്നിരട്ടിയിലധികം സംഭാവന നൽകിയതായി…

3 hours ago

അന്തരിച്ച അയർലൻഡ് മലയാളി അലക്സാണ്ടർ തോമസിന്റെ  പൊതുദർശനം തിങ്കളാഴ്ച

ഡബ്ലിൻ: അന്തരിച്ച അയർലൻഡ് മലയാളി അലക്സാണ്ടർ തോമസിന്റെ (60) പൊതുദർശനം ഒക്ടോബർ 26 തിങ്കളാഴ്ച നടക്കും. രാവിലെ 10 മുതൽ…

4 hours ago

അയർലണ്ടിൽ €420 മില്യൺ നിക്ഷേപവുമായി Lidl; മൺസ്റ്ററിൽ 500-ലധികം തൊഴിലവസരങ്ങൾ

അയർലണ്ടിലെ സൂപ്പർമാർക്കറ്റ് ശൃംഖലയായ Lidl മൺസ്റ്റർ മേഖലയിൽ €420 മില്യൺ നിക്ഷേപം പ്രഖ്യാപിച്ചു. പുതിയ സ്റ്റോറുകൾ ആരംഭിക്കുക, നിലവിലുള്ള സ്റ്റോറുകൾ…

16 hours ago

ഇറ്റലിയിൽ നാളെ (ഒക്ടോബർ 24) വ്യാപക പ്രതിഷേധ റാലികൾ; റോമിൽ കനത്ത ജാഗ്രത

റോം: ഇറ്റലിയിലെ വിവിധ നഗരങ്ങളിൽ ഒക്ടോബർ 24 ശനിയാഴ്ച ജനകീയ സംഘടനകളുടെയും വിവിധ കൂട്ടായ്മകളുടെയും നേതൃത്വത്തിൽ വലിയ തോതിലുള്ള പ്രതിഷേധ…

17 hours ago