ന്യൂയോർക്ക് സിറ്റി ഡിപ്പാർട്ട്‌മെന്റ് ഓഫ് കൾച്ചറൽ അഫയേഴ്‌സ് (DCLA) കമ്മീഷണറായി ഇന്ത്യൻ വംശജയായ ദിയ വിജ് നിയമിതയായി. മേയർ സൊഹ്‌റാൻ ക്വാമേ മാംദാനിയാണ് വെള്ളിയാഴ്ച ഈ പ്രഖ്യാപനം നടത്തിയത്. അമേരിക്കയിലെ ഏറ്റവും വലിയ മുനിസിപ്പൽ സാംസ്കാരിക ഫണ്ടിംഗ് ഏജൻസിയായ ഈ വകുപ്പിന്റെ നേതൃത്വത്തിലെത്തുന്ന ആദ്യത്തെ ദക്ഷിണേഷ്യൻ വംശജയാണ് 40-കാരിയായ ദിയ.
കലാകാരന്മാർക്ക് ന്യൂയോർക്ക് നഗരത്തിൽ താങ്ങാനാവുന്ന ചെലവിൽ താമസിക്കാനും സൃഷ്ടികൾ നടത്താനുമുള്ള സാഹചര്യം ഒരുക്കുക എന്നതാണ് തന്റെ പ്രധാന ദൗത്യമെന്ന് ദിയ വിജ് വ്യക്തമാക്കി. കലയെന്നത് ചുരുക്കം ചിലർക്കുള്ള ആഡംബരമല്ല, മറിച്ച് പൊതുസമൂഹത്തിനാകെ പ്രാപ്യമാകേണ്ട ഒന്നാണെന്ന് മേയർ മാംദാനി പറഞ്ഞു.
മുമ്പ് ബിൽ ഡി ബ്ലാസിയോ ഭരണകൂടത്തിൽ സ്പെഷ്യൽ പ്രോജക്ട്സ് വിഭാഗത്തിൽ ദിയ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ‘ക്രിയേറ്റീവ് ടൈം’ എന്ന സംഘടനയിൽ ക്യൂറേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മെട്രോ ട്രെയിനുകളിലെ അനൗൺസ്‌മെന്റ് സിസ്റ്റം വഴി കല പ്രചരിപ്പിക്കുന്ന ‘ഇഫ് യു ഹിയർ സംതിങ്, ഫ്രീ സംതിങ്’ തുടങ്ങിയ ശ്രദ്ധേയമായ പ്രോജക്റ്റുകളിൽ അവർ പങ്കാളിയായിട്ടുണ്ട്. ബ്രൂക്ലിനിലെ ‘പവർഹൗസ് ആർട്‌സ്’, ക്വീൻസ് മ്യൂസിയം എന്നിവിടങ്ങളിലും ദിയ നേതൃപരമായ ചുമതലകൾ വഹിച്ചിട്ടുണ്ട്.
കലാകാരന്മാർ നഗരം വിട്ടുപോകുന്നത് തടയാനും സാംസ്കാരിക മേഖലയ്ക്ക് പുതിയ ഉണർവ് നൽകാനും ദിയയുടെ നിയമനം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
റിപ്പോർട്ട്: പി പി ചെറിയാൻ
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…
സെപ്റ്റംബർ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…
നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…
ഡബ്ലിൻ നഗരമധ്യത്തിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് പൊതുഗതാഗത സർവീസുകളിൽ വലിയ താമസവും തടസ്സവും നേരിടാൻ സാധ്യതയുണ്ടെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ്. ഗrafton…
സിനിമയെന്ന ദൃശ്യമാധ്യമത്തിൻ്റെ സാധ്യതകൾ ഏറെ വലുതാണ്. നമുക്കു പറയാൻ കഴിയുന്ന കാര്യങ്ങൾ പ്രതീക്ഷിക്കുന്നതിലും ഉപരിയായി നമുക്ക് പ്രേഷകരിലേക്ക് എത്തിക്കാൻ ദൃശ്യ…
പൗരത്വത്തിന് എട്ട് വർഷത്തെ താമസം, ഭാഷാ പരീക്ഷ, സാമ്പത്തിക സ്വയംപര്യാപ്തത എന്നിവ നിർബന്ധമാക്കാൻ നീക്കം അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ…