Gulf

ദുബായ് വിമാനത്താവളം ടെർമിനൽ ഒന്നിൽ സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശന വിലക്ക്

രാജ്യാന്തര വിമാനത്താവളം ടെർമിനൽ 1ൽ യാത്രക്കാർ ഇറങ്ങി വരുന്ന സ്ഥലത്തേക്ക് ടാക്സികൾക്കും സർക്കാർ അംഗീകൃത വാഹനങ്ങൾക്കും മാത്രമായി പ്രവേശനം പരിമിതപ്പെടുത്തി. സ്വകാര്യ വാഹനങ്ങൾ പാർക്കിങ് ടെർമിനലിൽ നിർത്തണം. സ്വകാര്യ വാഹനങ്ങളിൽ ടെർമിനലിനു മുന്നിലെത്തി യാത്രക്കാരെ കയറ്റാൻ ഇനി കഴിയില്ല. കാർ പാർക്ക് എ – പ്രീമിയം, ബി – ഇക്കോണമി എന്നിവയാണ് ടെർമിനൽ ഒന്നിലുള്ളത്.

അല്ലെങ്കിൽ വാലെ പാർക്കിങ്ങിനു വണ്ടികൾ നൽകാം. കാർ പാർക്ക് എയിൽ നിന്ന് നടന്നാൽ 5 മിനിറ്റിൽ ടെർമിനൽ ഒന്നിലെത്താം. ഇവിടത്തെ പാർക്കിങ് നിരക്ക് – 5 മിനിറ്റ് 5 ദിർഹം, 15 മിനിറ്റ് 15 ദിർഹം, 30 മിനിറ്റ് 30 ദിർഹം. രണ്ടു മണിക്കൂർ വരെ 40 ദിർഹം, 3 മണിക്കൂർ 55 ദിർഹം 4 മണിക്കൂർ 65 ദിർഹം, ഒരു ദിവസം 125 ദിർഹം, അതിനു ശേഷമുള്ള ഓരോ ദിവസവും 100 ദിർഹം.

കാർ പാർക്ക് ബിയിൽ നിന്ന് 10 മിനിറ്റ് നടന്നാൽ ടെർമിനൽ ഒന്നിലെത്താം. പാർക്കിങ് നിരക്ക് ഒരു മണിക്കൂർ 25 ദിർഹം, 2 മണിക്കൂർ 30 ദിർഹം, 3 മണിക്കൂർ 35 ദിർഹം, 4 മണിക്കൂർ 45 ദിർഹം, ഒരു ദിവസം 85 ദിർഹം, അധികമായി ഇടുന്ന ഓരോ ദിവസവും 75 ദിർഹം.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BhPDTny97p6JYunSO4wSHL

Newsdesk

Recent Posts

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

32 mins ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

2 hours ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

23 hours ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

1 day ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

1 day ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago