ദുബൈ: കുറഞ്ഞ വരുമാനക്കാര്‍ക്ക് സൗജന്യമായി ഡ്രൈവിങ് ലൈസന്‍സ് വിതരണം ചെയ്യുന്ന പദ്ധതി തുടർന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). എമിറേറ്റ്‌സ് ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടുമായും ബൈത്ത് അല്‍ ഖൈര്‍ സൊസൈറ്റിയുമായും സഹകരിച്ചാണ് ലൈസന്‍സ് അനുവദിച്ചിരിക്കുന്നത്.
എമിറേറ്റ്‌സ് ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ആര്‍ടിഎ ഫൗണ്ടേഷന്‍ നേരത്തെ ഒപ്പുവെച്ചിട്ടുള്ള കരാറിന്റെ ഭാഗമായാണ് തീരുമാനം. എമിറേറ്റ്സ് ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ഒപ്പുവെച്ച കരാർ പ്രകാരം ഇതുവരെ 25 പേർക്കാണ് സൗജന്യമായി ലൈസൻസ് അനുവദിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള നിശ്ചിത വരുമാനത്തിലുള്ള വ്യക്തികൾക്കായിരിയ്ക്കും കരാർ പ്രകാരം സൗജന്യ ലൈസൻസ് ലഭ്യമാക്കുക. ഫയല്‍ ഓപ്പണ്‍ ചെയ്യുന്നത് മുതല്‍ തിയറി, പ്രാക്ടിക്കല്‍ പരിശീലനങ്ങളും സൈന്‍സ്, പാര്‍ക്കിങ്, മാര്‍ക്കറ്റ്, ഹൈവേ ടെസ്റ്റുകളും അന്തിമ ടെസ്റ്റും ലൈസന്‍സ് ഇഷ്യൂ ചെയ്യുന്നതും അടക്കമുള്ള എല്ലാ നടപടികളും സൗജന്യമായിരിക്കും. അര്‍ഹരായ ഗുണഭോക്താക്കളെ ബൈത്ത് അല്‍ ഖൈര്‍ സൊസൈറ്റിയായിരിക്കും തെരഞ്ഞെടുക്കുന്നത്.
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…
ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…