gnn24x7

എല്ലാ രാജ്യക്കാർക്കും സൗജന്യമായി ഡ്രൈവിങ് ലൈസന്‍സ് നൽകുന്ന പദ്ധതിയുമായി ദുബായ് (ആർടിഎ)

0
212
gnn24x7

ദുബൈ: കുറഞ്ഞ വരുമാനക്കാര്‍ക്ക് സൗജന്യമായി ഡ്രൈവിങ് ലൈസന്‍സ് വിതരണം ചെയ്യുന്ന പദ്ധതി തുടർന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). എമിറേറ്റ്‌സ് ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടുമായും ബൈത്ത് അല്‍ ഖൈര്‍ സൊസൈറ്റിയുമായും സഹകരിച്ചാണ് ലൈസന്‍സ് അനുവദിച്ചിരിക്കുന്നത്.

എമിറേറ്റ്‌സ് ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ആര്‍ടിഎ ഫൗണ്ടേഷന്‍ നേരത്തെ ഒപ്പുവെച്ചിട്ടുള്ള കരാറിന്റെ ഭാഗമായാണ് തീരുമാനം. എമിറേറ്റ്സ് ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ഒപ്പുവെച്ച കരാർ പ്രകാരം ഇതുവരെ 25 പേർക്കാണ് സൗജന്യമായി ലൈസൻസ് അനുവദിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള നിശ്ചിത വരുമാനത്തിലുള്ള വ്യക്തികൾക്കായിരിയ്ക്കും കരാർ പ്രകാരം സൗജന്യ ലൈസൻസ് ലഭ്യമാക്കുക. ഫയല്‍ ഓപ്പണ്‍ ചെയ്യുന്നത് മുതല്‍ തിയറി, പ്രാക്ടിക്കല്‍ പരിശീലനങ്ങളും സൈന്‍സ്, പാര്‍ക്കിങ്, മാര്‍ക്കറ്റ്, ഹൈവേ ടെസ്റ്റുകളും അന്തിമ ടെസ്റ്റും ലൈസന്‍സ് ഇഷ്യൂ ചെയ്യുന്നതും അടക്കമുള്ള എല്ലാ നടപടികളും സൗജന്യമായിരിക്കും. അര്‍ഹരായ ഗുണഭോക്താക്കളെ ബൈത്ത് അല്‍ ഖൈര്‍ സൊസൈറ്റിയായിരിക്കും തെരഞ്ഞെടുക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here