Categories: Gulf

യുഎഇയിൽ നാളെ (ഞായർ) ഒന്നാം പെരുന്നാൾ

അബുദാബി: യുഎഇയിൽ നാളെ(ഞായർ) ഒന്നാം പെരുന്നാൾ (ഈദുൽ ഫിത്ർ). ഇന്നലെ മഗ്‌രിബ് നമസ്കാരത്തിന് ശേഷം നീതികാര്യ മന്ത്രി സുൽത്താൻ ബിൻ സഈദ് അൽ ബാദി അൽ ദാഹിരി അധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥർ അടങ്ങിയ മാസപ്പിറവി നിരീക്ഷണ കമ്മിറ്റി വെർച്വൽ മീറ്റിങ് നടത്തിയ ശേഷമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

അയൽ രാജ്യങ്ങളുമായി ബന്ധപ്പെടുകയും എവിടെയും മാസപ്പറിവി കണ്ടതായി വിശ്വസനീയമായ വിവരം ലഭിക്കാത്തതിനാൽ ശനിയാഴ്ച റമസാൻ അവസാന ദിവസവും ഞായറാഴ്ച പെരുന്നാളുമായിരിക്കുമെന്ന് മന്ത്രി അറിയിച്ചു.

ഒമാൻ ഒഴിച്ച് ഇതര ഗൾഫ് രാജ്യങ്ങളിലും ഞായറാഴ്ചയാണ് പെരുന്നാൾ. ഒമാനിൽ ഒരു ദിവസം വൈകിയാണ് റമസാൻ ആരംഭിച്ചത് എന്നതിനാൽ ഇന്നു മാത്രമേ പെരുന്നാൾ ദിനം തീരുമാനിക്കുകയുള്ളൂ.

പെരുന്നാൾ നമസ്കാര സമയം

അബുദാബി: പുലർച്ചെ 05.52

അൽ ഐൻ: 5.46

ദുബായ് : 5.47

ഷാർജ: 5.44

റാസൽഖൈമ: 5.43

ഫുജൈറ: 5.43

ഉമ്മുൽഖുവൈൻ: 5.44

അജ്മാൻ: 5.46.

Newsdesk

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

15 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

15 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

17 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

19 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

2 days ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

2 days ago