ദുബായ്: രാജ്യത്ത് ഒരു വർഷത്തിനിടെ സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണം 27% വർധിച്ചു. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 26,000 ആയി. സ്വകാര്യ മേഖലയിൽ ഓരോ വർഷവും സ്വദേശികൾക്കു 22,000 നിയമനങ്ങളാണ് സ്വദേശിവൽക്കരണ മന്ത്രാലയം ലക്ഷ്യമിടുന്നത്.
അടുത്ത 5 വർഷത്തിനുള്ളിൽ വനിതകളടക്കം 1.70 ലക്ഷം പേർക്കു സ്വകാര്യ മേഖലകളിൽ ജോലി നൽകും. വിദഗ്ധ തൊഴിലാളികൾക്കുള്ള തസ്തികകളിൽ നിയമിക്കുന്ന ഒരു സ്വദേശിക്ക് 14,000 ദിർഹമാണ് ശരാശരി വേതനം. നിയമനം ലഭിച്ച 97% സ്വദേശികളും മികച്ച തസ്തികകളിലാണു ജോലി ചെയ്യുന്നത്. സ്വദേശികൾക്കു സ്വകാര്യ മേഖലയിൽ നിയമനം വേഗത്തിലാക്കാൻ 2021ൽ സർക്കാർ രൂപീകരിച്ച നാഫിസ് വഴിയാണ് നിയമനങ്ങൾ.
ബിസിനസ് സേവന സ്ഥാപനങ്ങൾ, വ്യാപാര, വാണിജ്യ രംഗം, സാമ്പത്തിക വ്യവഹാരത്തിലെ ഇടനനിലക്കാർ എന്നിവയ്ക്ക് പുറമെ വിവിധ സേവന മേഖലയിലും സ്വദേശികൾ നിയമനം നേടി. 50 വിദഗ്ധ തൊഴിലാളികൾ ഉണ്ടായിട്ടും സ്വദേശിവൽക്കരണം കാര്യക്ഷമാക്കാത്ത കമ്പനികൾക്ക് പിഴ ചുമത്തുമെന്നു മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അധികൃതരുടെ കണ്ണിൽ പൊടിയിടാൻവ്യാജ നിയമനങ്ങൾ നടത്തിയാൽ 20,000ദിർഹം മുതൽ ഒരു ലക്ഷം ദിർഹംവരെയാണ് പിഴ. സ്വദേശിവൽക്കരണസംവിധാനം മറികടക്കാൻ ശ്രമിച്ചതായികണ്ടെത്തിയാലും ഇതേ തുകയാണ് പിഴചുമത്തുകയെന്നും മന്ത്രാലയം അറിയിച്ചു.
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…