നൃത്ത വിസ്മയം തീർത്ത് ‘മുദ്ര’യുടെ അഞ്ചാമത് അരങ്ങേറ്റം ശ്രദ്ധേയമായി. കാണികൾക്ക് നവ്യനുഭവം സമ്മാനിച്ചാണ് താളലയ സംഗമ വേദിയൊരുങ്ങിയത്.Dublin Firehouse Scientology Community സെൻ്ററിൽ നവംബർ 19ത് വൈകുന്നേരം 5.30ന് 700ഇൽ പരം കാണികളെ സാക്ഷിയാക്കിയാണ് അരങ്ങേറ്റം നടന്നത്.
ധന്യ കിരണിന്റെ ശിക്ഷണത്തിൽ പരിശീലിച്ച Ananya Sathya, Athira Ann Jacob, Acceline Beeings , Arlene Santhosh ,Amy Kalayil , Josephine Manikulam , Joshitha Peruri, Phargavi Shyamsundar , Sancia Ann Soju, Shruthi SivaKumar , Sreya Maria Saju, Seira Maria Soju എന്നിവരാണ് പങ്കെടുത്തത്.
അയർലണ്ടിൽ ഇന്ത്യൻ ക്ലാസിക്കൽ നൃത്താഭ്യാസത്തിന്റെ മുഖമുദ്രയായ ”മുദ്ര സ്കൂൾ ഓഫ് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസസ്” ലെ ഡബ്ലിൻ ബാച്ചിലെ വിദ്യാർഥികളുടെ അരങ്ങേറ്റം കാണികൾക്ക് പകർന്നത് പകരം വയ്ക്കാനില്ലാത്ത ദൃശ്യ വിരുന്നാണ്. അരങ്ങേറ്റത്തിന്റെ മറ്റൊരു പ്രധാന സവിശേഷതയായിരുന്ന ലൈവ് ഓർക്കസ്ട്രയും പുത്തൻ അനുഭൂതിയായി. അയർലണ്ടിൽ ആദ്യമായാണ് ശാസ്ത്രീയ നൃത്ത അരങ്ങേറ്റ പരിപാടി ലൈവ് ഓർക്കസ്ട്രയോടെ നടന്നത്.
ഭരതനാട്യം, വീണ എന്നിവയിൽ പ്രശസ്ത അവതാരകയും അധ്യാപികയുമായ മജൂരി മുഖ്യാതിഥിയായിരുന്നു.കർണാടക സംഗീതജ്ഞയും ഭരതനാട്യം നർത്തകിയുമായ സ്വാതി ശേഷാദ്രി (ആലാപനം), മിരുഡങ്കിസ്റ്റ്: രാംകീരൻ ശിവസുബ്രഹ്മണ്യം, വയലിനിസ്റ്റ്: ജനുഷാൻ ശിവനേശകാന്തൻ (എംഇംഗ് കെമിക്കൽ എഞ്ചിനീയറിംഗ്) എന്നിവരും പങ്കെടുത്തു.
അരങ്ങേറിയ 12 നർത്തകർ കാണികൾക്ക് ഒരുക്കിയ ദൃശ്യ വിരുന്നിനു മറ്റു കൂട്ടുന്ന വിധം അവരെ അതീവ സുന്ദരികളായി അണിയിച്ചു ഒരുക്കിയത്, Nisha K John, Digna, Savitha Shine, Dhanya Kiran എന്നിവർ അടങ്ങിയ makeup team ആണ്. അരങ്ങേറ്റം അരങ്ങ് കാണികൾക്ക് ആയി അവതരിപ്പിച്ചത് ഗീതു ജോർജ്, ആൻസി പൊന്നച്ചൻ എന്നിവർ ചേർന്നാണ്.
പരമ്പരാഗതമായ ക്ഷേത്ര അന്തരീക്ഷത്തിൻ്റെ എല്ലാ ഭവങ്ങളും അനുഭയോഗ്യമക്കുന്ന വിധം സ്റ്റേജ് ക്രമീകരിച്ച Sujith Jayan, Mathew George, Eljo George, അജീഷ് തരിയൻ, ജെയ്സൺ ജോസഫ്, അഭിലാഷ്, എന്നിവർ പ്രത്യേകം പ്രശംസ അർഹിക്കുന്നു. ഏതൊരു സ്റ്റേജ് ഷോയെയും കിടപിടിക്കുന്ന രീതിയിൽ Live Orchestra ക്ക് അനുയോജ്യമായ വിധം ശബ്ദ ക്രമീകരണം നിർവഹിച്ചത് Kiran Babu-വും വെളിച്ച ക്രമീകരണം നിർവഹിച്ചത് Darren Kuzum ആണ്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…