Categories: Gulf

നാളെ മുതൽ ഡൽഹി, മുംബൈ, ബെംഗളൂരു സെക്ടറുകളിൽ സർവീസ് ആരംഭിക്കുമെന്ന് ഇത്തിഹാദ് എയർവേയ്സ്

അബുദാബി∙ നാളെ മുതൽ ഡൽഹി, മുംബൈ, ബെംഗളൂരു സെക്ടറുകളിൽ സർവീസ് ആരംഭിക്കുമെന്ന് ഇത്തിഹാദ് എയർവേയ്സ്.

ടിക്കറ്റ് ബുക്കിങ്ങിന് യാത്രയ്ക്കു 24 മണിക്കൂർ മുൻപ് ഇത്തിഹാദിന്റെ തന്നെ ഹല ട്രാവൽ മാനേജ്മെന്റുമായി ബന്ധപ്പെടണം. യാത്രയ്ക്കു 96 മണിക്കൂറിനകം അംഗീകൃത കേന്ദ്രങ്ങളിൽനിന്നുള്ള  കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഈ സർട്ടിഫിക്കറ്റുള്ളവർക്ക് ഇന്ത്യയിൽ നിർബന്ധിത ക്വാറന്റീനിൽ നിന്ന് ഒഴിവാകാം.

12 വയസ്സിനു താഴെയുള്ളവർക്കും ഭിന്നശേഷിക്കാർക്കും കോവി‍ഡ് ടെസ്റ്റിൽ ഇളവുണ്ടെങ്കിലും ഓരോ പ്രദേശങ്ങളിലെയും നിയമങ്ങളിൽ മാറ്റമുള്ളതിനാൽ യാത്രയ്ക്കു മുൻപ് അവ പരിശോധിച്ചു മാർഗനിർദേശങ്ങൾ ഉറപ്പാക്കുകയും സത്യവാങ്മൂലം സമർപ്പിക്കുകയുംവേണം.

കർണാടകയിൽ നിന്നുള്ളവർക്കുമാത്രമേ ബെംഗളൂരുവിലേക്കു യാത്ര ചെയ്യാനാകൂ. മഹാരാഷ്ട്ര സംസ്ഥാനക്കാർക്കു മുംബൈയിലേക്കും പോകാം. എന്നാൽ ഹരിയാന, പഞ്ചാബ്, യുപി, രാജസ്ഥാൻ എന്നീ സംസ്ഥാനക്കാർക്കു ഡൽഹിയിലേക്കു യാത്ര ചെയ്യാം.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് സെക്ടറുകളിലേക്ക് സെപ്റ്റംബർ 1 മുതൽ സാധാരണ സർവീസ് തുടങ്ങുമെന്ന് വെബ്സൈറ്റിൽ അറിയിപ്പുണ്ടെങ്കിലും ഇന്ത്യൻ വ്യോമയാന വകുപ്പിന്റെ അനുമതി ലഭിച്ചാലേ സർവീസ് നടത്താനാകൂ.

Newsdesk

Recent Posts

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

19 hours ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

20 hours ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

23 hours ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

2 days ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

2 days ago