ദുബായ്: കൊറോണ വൈറസ് ബാധിച്ച് ഗള്‍ഫില്‍ നാല് മലയാളികള്‍ കൂടി മരിച്ചു. ഇതോടെ ഗള്‍ഫ് മേഖലകളിലായി കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 38 ആയി. 61,244 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
മലപ്പുറം മൂര്‍ക്കനാട് സ്വദേശി മുഹമ്മദ് മുസ്തഫ, കണ്ണൂര്‍ കേളകം സ്വദേശി വരപോത്തുകുഴി തങ്കച്ചന്‍, മലപ്പുറം മക്കരപറന്പ് സ്വദേശി അരിക്കത്ത് ഹംസ അബുബക്കര്‍, കോഴിക്കോട് മാങ്കാവ് സ്വദേശി മഹറൂഫ് മാളിയേക്കൽ എന്നിവരാണ് മരിച്ചത്.
മുഹമ്മദ് മുസ്തഫ, തങ്കച്ചന്‍ എന്നിവര്‍ യുഎഇയിലും ഹംസ അബുബക്കര്‍ സൗദിയിലെ മദീനയിലും മഹറൂഫ് കുവൈത്തില്‍ വച്ചുമാണ് മരിച്ചത്. സൗദിയിലാണ് ഏറ്റവു൦ കൂടുതല്‍ വൈറസ് വ്യാപനം ഉണ്ടായിരിക്കുന്നത്. 1,344 പേര്‍ക്കാണ് 24 മണിക്കൂറിനിടെ ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
ഏഴ് പേര്‍ കൂടി മരിച്ചതോടെ സൗദിയില്‍ ആകെ മരിച്ചവരുടെ എണ്ണം 169 ആയി. കുവൈറ്റിലും അതിവേഗമാണ് വൈറസ് പടര്‍ന്നു പിടിക്കുന്നത്.103 ഇന്ത്യക്കാര്‍ക്ക് കുവൈറ്റില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു.
ഇതോടെ, കുവൈറ്റില്‍ രോഗബാധിതരുടെ എണ്ണം 1983 ആയി. വിമാന വിലക്കുകള്‍ നേരിടുന്നതിനാല്‍ ആറു മലയാളികള്‍ ഉള്‍പ്പടെ 8 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ബഹ്റിനില്‍ തന്നെ സംസ്കരിച്ചു.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…