ന്യൂദല്‍ഹി: ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം ആര്‍.ബി.ഐ 90 ദിവസത്തേക്ക് കൂടി നീട്ടിയേക്കും. പൊതുമേഖലാ, സ്വകാര്യ ബാങ്ക് മേധാവികളുമായി കഴിഞ്ഞ ദിവസം ആര്‍.ബി.ഐ ഗവര്‍ണര്‍ ചര്‍ച്ച നടത്തിയിരുന്നു.
മൊറട്ടോറിയം കാലാവധി നീട്ടണമെന്ന് വിവിധ ബാങ്കുകള്‍ ആര്‍.ബി.ഐയോട് ആവശ്യപ്പെടുകയായിരുന്നു. നിലവില്‍ മെയ് 31 വരെയാണ് മൊറട്ടോറിയം ബാധകമാകുക.
സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും മാര്‍ച്ച് മുതല്‍ മേയ് വരെ മൂന്ന് മാസമാണ് മൊറട്ടോറിയം പ്രഖ്യാപിച്ചത്. മൂന്നുമാസം കൂടി ഇനിയും നീട്ടണമെന്നാണ് യോഗത്തില്‍ ആവശ്യമുയര്‍ന്നത്.
വായ്പകള്‍ ഒറ്റത്തവണ പുന:ക്രമീകരിക്കാന്‍ അനുവദിക്കണമെന്നും ബാങ്കുകള്‍ നിലപാടെടുത്തു. അതേസമയം മൊറട്ടോറിയം നീട്ടാന്‍ ആര്‍.ബി.ഐയ്ക്ക് എതിര്‍പ്പില്ലെങ്കിലും വായ്പകള്‍ പുന:ക്രമീകരിക്കുന്നതിനോട് യോജിപ്പില്ലെന്നാണ് റിപ്പോര്‍ട്ട്.
ലോക് ഡൗണ്‍ നീട്ടിയ സാഹചര്യത്തിലാണ് ബാങ്ക് മേധാവികളുമായി റിസര്‍വ് ബാങ്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി സാമ്പത്തിക സ്ഥിതി ചര്‍ച്ച ചെയ്തത്.
വായ്പ മൊറട്ടോറിയത്തിന്റെ നടത്തിപ്പ്, ബാങ്കിങ് മേഖലയുടെ സ്ഥിരത, പണലഭ്യത ഉറപ്പാക്കല്‍, പ്രവര്‍ത്തന മൂലധനം കണ്ടെത്തല്‍, ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്കുള്ള സഹായം, ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങള്‍ക്കും മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കും വായ്പ ലഭ്യമാക്കല്‍, വിദേശങ്ങളിലെ ശാഖകളുടെ പ്രവര്‍ത്തനം എന്നിവയായിരുന്നു യോഗത്തില്‍ ചര്‍ച്ചയായത്.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…