Categories: India

നാട്ടിലേക്ക് തിരിച്ചെത്താനായി കോണ്‍ക്രീറ്റ് മിക്‌സറില്‍ ഒളിച്ച് യാത്ര ചെയ്ത അതിഥി തൊഴിലാളികളെ പൊലീസ് പിടികൂടി.

ഇന്‍ഡോര്‍: നാട്ടിലേക്ക് തിരിച്ചെത്താനായി കോണ്‍ക്രീറ്റ് മിക്‌സറില്‍ ഒളിച്ച് യാത്ര ചെയ്ത അതിഥി തൊഴിലാളികളെ പൊലീസ് പിടികൂടി.

യു.പിയിലേക്ക് പോകാന്‍ ശ്രമിച്ച അതിഥിതൊഴിലാളികളെയാണ് മധ്യപ്രദേശ് ഇന്‍ഡോറില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് പിടികൂടിയത്.

18 അതിഥി തൊഴിലാളികളെയാണ് കോണ്‍ക്രീറ്റ് മിക്‌സറിനുള്ളില്‍ നിന്ന് പൊലീസ് കണ്ടെത്തിയത്. മഹാരാഷ്ട്രയില്‍ നിന്ന് ലക്‌നൗവിലേക്ക് പോവുകയായിരുന്ന അതിഥി തൊഴിലാളികളെയാണ് പൊലീസ് പിടികൂടിയത്. സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

”ഇവര്‍ മഹാരാഷ്ട്രയില്‍ നിന്ന് ലക്‌നൗവിലേക്ക് പോവുകയായിരുന്നു. ട്രക്ക് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിട്ടുണ്ട്. സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു,” ഡി.എസ്.പി ഉമാകാന്ദ് ചൗധരി പറഞ്ഞു.

വെള്ളിയാഴ്ചയാണ് ഇവര്‍ ട്രക്കില്‍ കയറിയത്. എല്ലാവരെയും അഭയകേന്ദ്രങ്ങളിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.

Newsdesk

Recent Posts

‘ഭൗമ’ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

അറ്റ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ ബസ്സം കാദിയാർ നിർമ്മിച്ച് റെജിൻ. എസ്. ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന…

19 mins ago

രണ്ട് വമ്പൻ  ചിത്രങ്ങളുമായി ന്യൂ സൂര്യ ഫിലിംസ്

രണ്ടു വമ്പൻ ചിത്രങ്ങളുമായിന്യൂസൂര്യ ഫിലിംസ് കടന്നുവരുന്നു.സൂര്യ നായകനായ വിശ്വനാഥൻ ആൻ്റെ സൺസ്, വിശാൽ നായകനായ മകുടംഎന്ന ചിത്രവുമാണിവ. മകുടം തിരക്കഥ…

14 hours ago

കുറഞ്ഞ ചെലവിൽ യൂറോപ്പിൽ മെഡിസിൻ പഠനം; മികച്ച അവസരങ്ങളുമായി Studywell Medicine Ltd.

വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം നേടുക എന്നത് നിരവധി വിദ്യാർത്ഥികളുടെ സ്വപ്നമാണ്. മികച്ച വിദ്യാഭ്യാസ നിലവാരം, അന്താരാഷ്ട്ര അന്തരീക്ഷം, വിവിധ രാജ്യങ്ങളിലെ…

16 hours ago

ഒക്ടോബർ മുതൽ വൈദ്യുതി ബില്ലിൽ വീണ്ടും വർധന; നെറ്റ്‌വർക്ക് ചാർജ് €541 ആയി ഉയരും

അയർലണ്ടിലെ ഗാർഹിക വൈദ്യുതി ഉപഭോക്താക്കൾക്ക് ഒക്ടോബർ മുതൽ വൈദ്യുതി ബില്ലിൽ വീണ്ടും അധികഭാരം. വൈദ്യുതി വിതരണ ശൃംഖലയുടെ നവീകരണത്തിനായി ഈടാക്കുന്ന…

17 hours ago

മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

നവാഗതനായ ഉമേഷ്.എസ്.നായർ സംവിധാനം ചെയ്യുന്ന മോഹനവള്ളി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഒറ്റപ്പാലത്തിനടുത്തുള്ള കുഴൂർ മനയിൽ ആരംഭിച്ചു. പൂർണ്ണമായും ഹൊറർ, ഫാൻ്റെസി,…

17 hours ago

ഓസ്കാർ ജേതാവും സംഗീതജ്ഞനുമായ ഗ്ലെൻ ഹാൻസാർഡ് ഡബ്ലിനിൽ വാഹനാപകടത്തിൽ മരിച്ചു

ഓസ്കാർ ജേതാവും പ്രശസ്ത ഐറിഷ് ഗായകനും ഗാനരചയിതാവും ദി ഫ്രെയിംസ് (The Frames) ബാൻഡിന്റെ മുൻനിര ഗായകനുമായ ഗ്ലെൻ ഹാൻസാർഡ്…

18 hours ago