കൊച്ചി: പ്രവാസികളായ ഇന്ത്യക്കാരെ ഇപ്പോൾ നാട്ടിലെത്തിക്കാനാവില്ലെന്ന നിലപാട് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ ആവർത്തിച്ചു. ലോക്ക്ഡൗൺ കാലത്ത് രാജ്യത്തും വിദേശത്തുമുള്ള ഇന്ത്യക്കാർ നിലവിലുള്ള സ്ഥലങ്ങളിൽ തുടരാനാണ് നിർദേശിച്ചിട്ടുള്ളതെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയിലും സമാനമായ കേസ് വന്നപ്പോൾ കേന്ദ്രം ഇതേ നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാൽ ചികിത്സക്ക് പോലും പണമില്ലാതെ ഇന്ത്യക്കാർ വിദേശത്ത് കഴിയുന്നത് ഗൗരവത്തിലെടുക്കണമെന്ന് കോടതി പരാമർശിച്ചു.
കോവിഡ് ഭീതി രൂക്ഷമാകുന്നതിനും ലോക്ക്ഡൗൺ നടപ്പാക്കുന്നതിന് മുമ്പും ചില രാജ്യങ്ങളിൽ നിന്നുള്ളവരെ നാട്ടിലെത്തിച്ചിരുന്നു. എന്നാൽ നിലവിലെ രോഗബാധയും പരിമിത സൗകര്യങ്ങളുംവെച്ച് പ്രവാസികളെ കൊണ്ടുവരാനാകില്ലെന്ന് കേന്ദ്രസർക്കാർ വിശദീകരിച്ചു. സമാനവിഷയം സുപ്രീകോടതിയുടെ പരിഗണനയിലാണെന്നും കോടതി ഇടപെടരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…