Gulf

യുഎഇയിൽ കനത്ത മഴ; ബസുകൾ റദ്ദാക്കി, വിമാന സർവീസുകളെ ബാധിച്ചു

ദുബായിൽ നിന്ന് ഷാർജ, അജ്മാൻ എന്നിവിടങ്ങളിലേക്കുള്ള ബസ് സർവീസുകൾ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ റദ്ദാക്കിയതായി ആർടിഎ അറിയിച്ചു. മോശം കാലാവസ്ഥയും ഗതാഗതതടസ്സവുമാണ് ബസുകൾ റദ്ദാക്കാൻ കാരണം. പൊതുഗതാഗത സൗകര്യം പ്രയോജനപ്പെടുത്തുന്നവർ യാത്രയ്ക്കിറങ്ങും മുൻപ് ആർടിഎ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള 20 വിമാന സർവീസുകളെ മോശം കാലാവസ്ഥ ബാധിച്ചു. 13 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. 6 വിമാനങ്ങൾ റദ്ദാക്കി.

വിമാനത്താവളത്തിലേക്കു പോകുന്നവർ യാത്ര മെട്രോയിൽ ആക്കണമെന്നും എയർപോർട്ട് അധികൃതർ അറിയിച്ചു. റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതിനാൽ സമയത്ത് വിമാനത്താവളത്തിൽ എത്താൻ മെട്രോ യാത്രയാണ് ഉചിതമെന്നും അധികൃതർ അറിയിച്ചു.അതേസമയം, ദുബായ് എയർ ഷോയുടെ സമാപന ദിവസത്തെ പരിപാടികളെ മോശം കാലാവസ്ഥ ബാധിച്ചില്ല. കനത്ത മഴയിൽ വാഹനം ഒഴുകിപോയി, ആളപായം ഉണ്ടായി എന്ന തരത്തിൽ പ്രചരിക്കുന്ന വിഡിയോയിലെ വിവരങ്ങൾ ഫുജൈറ പൊലീസ് നിഷേധിച്ചു. അപകടത്തിൽ ആർക്കും പരുക്കില്ല. അപകടകരമായ സാഹചര്യത്തിലേക്കു വാഹനവുമായി പോയതിനു ഡവർക്കെതിരെ നിയമനടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.

തെറ്റായ വിവരങ്ങളുള്ള വിഡിയോ പങ്കുവയ്ക്കരുതെന്നും പൊലീസ് അറിയിച്ചു. ഇന്നലത്തെ മഴയിൽ വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചവർ ഫോട്ടോയും വിഡിയോയും സഹിതം അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്നു ദുബായ് പൊലീസ് അറിയിച്ചു. ഇൻഷുറൻസ് നടപടികളുടെ ഭാഗമായിട്ടു സമഗ്ര റിപ്പോർട്ട് ആവശ്യമാണ്. ഇതിനുള്ള തെളിവായാണ് വിഡിയോയും ഫോട്ടോയും ചിത്രീകരിക്കേണ്ടത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

അയർലണ്ടിൽ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; മൂന്ന് കൗണ്ടികൾക്ക് സ്റ്റാറ്റസ് യെല്ലോ വിൻഡ് അലേർട്ട് നൽകി

താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…

21 mins ago

ഫുഡ് ചലഞ്ചുമായി അയർലണ്ട് മലയാളികൾ; ചാരിറ്റി സംഘടനകള്‍ക്കായുള്ള ധനസമാഹരണം ലക്ഷ്യം

അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…

2 hours ago

അലക്സാണ്ടർ സഹോദരങ്ങൾ കുറ്റക്കാർ; സെക്സ് ട്രാഫിക്കിംഗ് കേസിൽ മാൻഹട്ടൻ കോടതിയുടെ വിധി

ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…

3 hours ago

ഡെട്രോയിറ്റ് മാർ തോമാ ചർച്ചിൽ ലോക പ്രാർത്ഥനാ ദിനം ആചരിച്ചു

ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…

3 hours ago

VMASC കരിയര്‍ ഡേ മാര്‍ച്ച് 15 ഞായറാഴ്ച്ച

ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…

3 hours ago

എഫ്.ഡി.എ വാക്സിൻ മേധാവി വിനയ് പ്രസാദ് വീണ്ടും രാജിവെച്ചു

വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു…

3 hours ago