Categories: Gulf

കൊവിഡ് പ്രതിസന്ധി; പ്രവാസികള്‍ കൂട്ടമായി നാട്ടിലേക്ക്; ആശങ്കയില്‍ യു.എ.ഇ സാമ്പത്തിക രംഗം

കൊവിഡ് വ്യാപനം മൂലമുണ്ടായ പ്രതിസന്ധിയില്‍ കുടുങ്ങി യു.എ.ഇ. കൊവിഡ് പ്രത്യാഘാത ഫലമായി യു.എ.ഇയില്‍ വിവിധ മേഖലകളിലായി ഒമ്പത് ലക്ഷം തൊഴിലുകള്‍ നഷ്ടമാവുമെന്നാണ് ഓക്‌സ്‌ഫോര്‍ഡ് എക്‌ണോമിക്‌സ് കണക്കു കൂട്ടുന്നത്. കൊവിഡ് പ്രതിസന്ധി കാരണം പ്രവാസികള്‍ മടങ്ങുന്നത് യഥാര്‍ത്ഥത്തില്‍ യു.എ.ഇ സാമ്പത്തിക രംഗത്തിന് വലിയ തിരിച്ചടിയാണുണ്ടാക്കുക.

കുവൈറ്റ് അടക്കമുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ നിലവിലെ പ്രതിസന്ധിക്കിടെ രാജ്യത്തുള്ള വിദേശികളെ പറഞ്ഞയക്കുന്നതിലും കൂടുതല്‍ തൊഴിലവസരം സ്വദേശികള്‍ക്ക് നല്‍കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കില്‍ ആഗോള വാണിജ്യരംഗത്തും ടൂറിസം, ബിസിനസ് രംഗവും ആശ്രയിച്ചുള്ള സാമ്പത്തികരംഗമുള്ള യു.എ.ഇക്ക് രാജ്യത്തുള്ള വിദേശികള്‍ അവരുടെ ബിസിനസുകള്‍ ഉപേക്ഷിച്ച് മടങ്ങുന്നത് പ്രതികൂലമായി ബാധിക്കും.

വിദേശികള്‍ മടങ്ങിയാല്‍ യു.എ.ഇ വിദ്യഭ്യാസ രംഗം, ടൂറിസം പോലുള്ള മേഖലകളില്‍ നിന്നു ലഭിക്കുന്ന വരുമാനം നിലക്കും. പ്രധാനമായും ഇന്ത്യയുള്‍പ്പെടുന്ന ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ബ്ലൂ കോളര്‍ തൊഴിലാളികള്‍ക്കു പുറമെ ഈ രാജ്യങ്ങളില്‍ നിന്നും ഒപ്പം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള വന്‍കിട,ചെറുകിട വ്യവസായികളും ഉള്‍പ്പെടുന്നതാണ് യു.എ.ഇയിലെ വിദേശ സാന്നിധ്യം. ഇവര്‍ നാട്ടിലേക്ക് മടങ്ങിയാല്‍ അത് കനത്ത തിരിച്ചടിയാണ് യു.എ.ഇക്ക് ഉണ്ടാക്കുക.

‘ മധ്യവര്‍ഗ പ്രവാസികളുടെ ഈ കൂട്ടപാലായനം സാമ്പത്തിക രംഗത്ത് മരണച്ചുഴിയാണുണ്ടാക്കുന്നത്. ‘പ്രൊഫഷണലുകളും അവരുടെ കുടുംബങ്ങളെയും ആശ്രയിച്ച് നിലനില്‍ക്കുന്ന വിവിധ മേഖലകളായ റെസ്‌റ്റോറന്റുകള്‍, സ്‌കൂളുകള്‍, ക്ലിനിക്കുകള്‍ തുടങ്ങിയവയെ ഇത് ബാധിക്കും,’

പശ്ചിമേഷ്യന്‍ നിരീക്ഷകനായ റയാന്‍ ബോള്‍ എകണോമിക്‌സ് ടൈംസിനോട് പറഞ്ഞു.

പ്രവാസി ബിസിനസുകാര്‍ യു.എ.ഇ വിടുന്നതിനും കാരണമുണ്ട്. റെസിഡന്‍സ് വിസയില്‍ കഴിയുന്ന പ്രവാസികള്‍ക്ക് നിലവിലെ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ യു.എ.ഇ സര്‍ക്കാറില്‍ നിന്നും വലിയ രീതിയില്‍ സഹായം ലഭിക്കില്ല.

ദുബായില്‍ ഒരു ചെറിയ കഫേ നടത്തിയിരുന്ന വിദേശിയായ സാറാ സിസണ്‍ എക്‌ണോമിക്‌സ് ടൈംസിനോട് പറയുന്നതിങ്ങനെയാണ്.
‘ ദുബായ് എനിക്ക് വീടാണ്. പക്ഷെ ഇവിടെ ചെലവ് അധികവും പ്രവാസികള്‍ക്ക് തൊഴില്‍ സുരക്ഷിതവും ഇല്ല. ഇതേ പണം ഞാന്‍ ഓസ്‌ട്രേലിയയില്‍ ചെലവഴിക്കുകയും എല്ലാം നഷ്ടപ്പെടുകയും ചെയ്താല്‍ കുറഞ്ഞത് ഞങ്ങള്‍ക്ക് മെഡിക്കല്‍ ഇന്‍ഷൂറന്‍സും സൗജന്യ വിദ്യഭ്യാസവും ലഭിക്കും,’ മെയ് മാസത്തില്‍ സാറയും കുടുംബവും യു.എ.ഇയില്‍ നിന്നും സ്വദേശമായ ഓസ്‌ട്രേലിയയിലേക്ക് മടങ്ങി.

ദുബായ് ആസ്ഥാനമായുള്ള മൂവ് ഇറ്റ് കാര്‍ഗോ ആന്‍ഡ് പാക്കേജിംഗ് തങ്ങളുടെ സാധനങ്ങള്‍ വിദേശത്തേക്ക് എത്തിക്കാന്‍ ആഗ്രഹിക്കുന്ന താമസക്കാരില്‍ നിന്ന് പ്രതിദിനം ഏഴ് കോളുകള്‍ നിലവില്‍ സ്വീകരിക്കുന്നുണ്ടെന്നാണ് വ്യക്തമാക്കിയത്. ഇതേ സമയം കഴിഞ്ഞ വര്‍ഷം ആഴ്ചയില്‍ രണ്ടോ മൂന്നോ കോളുകള്‍ മാത്രമേ ഇതിനായി വന്നിരുന്നുള്ളൂ എന്നും ഇവര്‍ പറയുന്നു.

Newsdesk

Recent Posts

നാഷണൽ ചൈൽഡ്കെയർ സ്കീം: വരുമാന പരിധിയിലെ മാറ്റം 47,000 കുടുംബങ്ങൾക്ക് പ്രയോജനം നൽകും

അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…

4 hours ago

Monzoക്ക് സെൻട്രൽ ബാങ്കിൽ നിന്ന് സമ്പൂർണ ബാങ്കിംഗ് ലൈസൻസ് ലഭിച്ചു

യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…

8 hours ago

യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്ക

വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…

16 hours ago

ക്യാമ്പസ്സിൻ്റെ തിളക്കവുമായി ആഘോഷം ട്രയിലർ എത്തി

വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…

1 day ago

ഗാർഹിക വൈദ്യുതി നിരക്കുകൾ പ്രതിമാസം 1.75 യൂറോ വരെ വർധിക്കും

ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…

1 day ago

HSEയുടെ പുതിയ മേധാവിയായി Anne O’Connorനെ നിയമിച്ചു

എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…

1 day ago