ഒമാനിൽ സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ 10 ശതമാനം തൊഴിലുകള്‍ കൂടി ഒമാനികള്‍ക്കു മാത്രമാക്കാന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം. ഈ തീരുമാനം ഒമാനിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ്. ശുചീകരണം, നിര്‍മാണം, വീട്ടുവേല തുടങ്ങിയ ജോലികളിൽ നിന്നാണ് പ്രവാസികളെ ഒഴിവാക്കി പകരം ഒമാനികളെ നിയമിക്കാൻ തീരുമാനമായത്.
തൊഴിൽ നിയമത്തിൽ ഇപ്പോൾ എല്ലാ പ്രക്രിയകളും പൂർത്തിയായിട്ടുണ്ടെന്നും വിവിധ അധികാരികളുടെ അവലോകനത്തിന് ശേഷം ഒമാൻ കൗൺസിലിൻറെ പരിഗണനയ്ക്കായി സമർപ്പിക്കുമെന്നുമാണ് റിപ്പോർട്ട്.
ഈ വർഷത്തെ ആദ്യ പാദത്തിൽ 32,000 ലക്ഷ്യത്തിനെതിരെ 10,000 തൊഴിലവസരങ്ങൾ ഒമാനികൾക്കായി സൃഷ്ടിച്ചതായി മന്ത്രി വിശദീകരിച്ചു. ഈ വര്‍ഷം ജോലി ലഭിച്ച 10,000 ഒമാനികളില്‍ 4000 പേര്‍ സര്‍ക്കാര്‍ മേഖലകളിലും ബാക്കിയുള്ളവര്‍ സ്വകാര്യ മേഖലയിലുമാണ് നിമയിതരായത്.
കൊവിഡ് പ്രതിസന്ധി കാരണം, പല കമ്പനികളും ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു , ഇതിന്റെ ഫലമായി ഒമാനിൽ ജോലി ചെയ്യുന്ന നിരവധി പ്രവാസികൾ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിപ്പോയി.
അതേസമയം, സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന ഒമാനി ജീവനക്കാരെ സ്വന്തം നിലയ്ക്ക് പിരിച്ചുവിടാനോ അവരുടെ ശമ്പളം കുറയ്ക്കാനോ പാടില്ലെന്ന് മന്ത്രാലയം കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കി.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…