Categories: Gulf

സ്വദേശി വൽക്കരണം കുവൈത്തിൽ നടപ്പിലാക്കുന്നത് വിവിധ നിയമ നടപടികളിലൂടെ

പ്രവാസികൾക്ക് ആശങ്ക സൃഷ്ടിച്ചുകൊണ്ട് ശക്തമാകുന്ന സ്വദേശി വൽക്കരണം കുവൈത്തിൽ നടപ്പിലാക്കുന്നത് വിവിധ നിയമ നടപടികളിലൂടെ.

നിലവിൽ ഗവൺമെന്റ് വിദ്യാഭ്യാസ മേഖലകളിൽ ജോലി ചെയ്യുന്ന വിദേശികളുടെ പേരു വിവരങ്ങൾ ശേഖരിക്കാൻ ഗവൺമെന്റ് നിർദ്ദേശം നൽകിയിട്ടുണ്ട്. തുടർന്ന്, വിദേശികളുടെ സ്ഥാനത്ത് കുവൈത്തികളായ ബിരുദ ധാരികളെ നിയമിക്കുന്ന നടപടികൾ തുടങ്ങിയിട്ടുണ്ട്. ഇതിനായി കുവൈത്തികളായ വിദ്യാർഥികളുടെയും ബിരുദ ധാരികളുടെയും കണക്കുകൾ ശേഖരിച്ചിരുന്നു. ഇതുപോലെ ബാങ്കിംഗ് മേഖലയിലും ഓയിൽ വിപണന മേഖലയിലും എല്ലാം സ്വദേശിവൽക്കരണം നടന്നുകൊണ്ടിരിക്കുകയാണ്.

കൂടാതെ, വിദേശികളുടെ എണ്ണം കുറച്ചുകൊണ്ട് പദ്ധതികൾ തയാറാക്കാൻ ഗവൺമെന്റ് മേഖലയിൽ നിർദ്ദേശം നൽകിയിട്ടുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി പൊതു മേഖലയിൽ ജോലി ചെയ്യുന്നവർക്ക് സ്വകാര്യ മേഖലകളിലേക്ക്‌ വിസ മാറുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു.

യൂണിവേഴ്സിറ്റി ബിരുദമില്ലാത്ത 60 വയസ്സ് കഴിഞ്ഞ വിദേശികൾക്ക്‌ വിസ പുതുക്കി നൽകില്ല എന്ന നിർദ്ദേശവും ഇതിന്റെ ഭാഗമായി വന്നിരുന്നു. തൊഴിൽ മേഖലകൾ മാറുന്നതിന് നിയന്ത്രണങ്ങൾ ശക്തമാക്കിയതും ഇതിന്റെ ഭാഗമായാണ്.

കുവൈത്തിൽ നിലവിൽ പകുതിയുടെ അടുത്ത് ജനങ്ങളും വിദേശികളാണ്. ഏകദേശം 4.8 മില്യൺ കുവൈതികൾ ഉള്ളപ്പോൾ 3.4 മില്യൺ വിദേശികളാണ് രാജ്യത്തുള്ളത്.

Newsdesk

Recent Posts

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

12 hours ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

14 hours ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

18 hours ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

18 hours ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

2 days ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

2 days ago