Categories: Gulf

ഗൾഫ് ഉൾപ്പടെ വിദേശരാജ്യങ്ങളിൽനിന്ന് നിന്നു വരുന്ന ചാര്‍ട്ടേഡ് വിമാനങ്ങളിലെ യാത്രക്കാർക്ക് കോവിഡ് ടെസ്റ്റ് വേണമെന്ന നിബന്ധന ഒഴിവാക്കുന്നു

തിരുവനന്തപുരം: ഗൾഫ് ഉൾപ്പടെ വിദേശരാജ്യങ്ങളിൽനിന്ന് നിന്നു വരുന്ന ചാര്‍ട്ടേഡ് വിമാനങ്ങളിലെ യാത്രക്കാർ കോവിഡ് ടെസ്റ്റിന് വിധേയമാകണമെന്ന നിബന്ധന സംസ്ഥാന സർക്കാർ ഒഴിവാക്കുന്നു. സർക്കാരിന്‍റെ ഉത്തരവിനെതിരെ പ്രവാസികളും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കോവിഡ് ടെസ്റ്റ് വേണമെന്ന നിബന്ധന ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത്. അതേസമയം വിമാനയാത്രയ്ക്കു മുന്‍പ് ആന്റിബോഡി ടെസ്റ്റിന് വിധേയമാകണമെന്ന നിബന്ധന സർക്കാർ മുന്നോട്ടുവെക്കുന്നുണ്ട്.

ജൂൺ 20 മുതല്‍ ഗള്‍ഫില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കി നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ഇളങ്കോവനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനാ ഫലം നെഗറ്റീവായവർക്ക് മാത്രമായിരിക്കും യാത്രാനുമതി എന്നതാണ് സംസ്ഥാനം മുന്നോട്ടുവെച്ച നിർദേശം. വിദേശത്തുനിന്ന് എത്തുന്നവരിൽ കോവിഡ് കൂടുതലായി റിപ്പോർട്ട് ചെയ്തതോടെയാണ് ഇത്തരമൊരു നിബന്ധന സർക്കാർ മുന്നോട്ടുവെച്ചത്. ജൂൺ 20 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും അറിയിച്ചിരുന്നു. എന്നാൽ വിവാദമായതോടെ പിൻവലിക്കുകയായിരുന്നു.

ജോലി നഷ്ടപ്പെട്ടും, വിസാ കാലാവധി അവസാനിച്ചതുമായ യാത്രക്കാർക്ക് മുൻഗണന നൽകിയാണ് ചാർട്ടേർഡ് വിമാനങ്ങളിൽ വിവിധ സംഘടനകൾ മലയാളികളെ കൊണ്ടുവരുന്നത്. അതുകൊണ്ടുതന്നെ കോവിഡ് പരിശോധന നടത്തുന്നതിനുള്ള സാമ്പത്തിക ചെലവ് പ്രവാസികൾക്ക് ബുദ്ധിമുട്ടാകുമെന്ന് വിലയിരുത്തലുണ്ടായിരുന്നു.

കൂടാതെ സൗദി പോലെയുള്ള രാജ്യങ്ങളിൽ കോവിഡ് പരിശോധനാ ഫലം ലഭിക്കാന്‍ 2-8 ദിവസം വരെ എടുക്കാറുണ്ട്. ഈ സാഹചര്യത്തില്‍ 48 മണിക്കൂറിനുള്ളില്‍ ലഭിച്ച പരിശോധന ഫലം എന്ന സർക്കാർ നിബന്ധന അപ്രായോഗികമാണെന്നും വിവിധ സംഘടനാ പ്രതിനിധികൾ ചൂണ്ടിക്കാട്ടുന്നു. മുസ്ലീം ലീഗ് ഉൾപ്പടെയുള്ള സംഘടനകൾ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

Newsdesk

Recent Posts

അങ്കത്തട്ട് @അമേരിക്ക: കേരള ഇലക്ഷൻ 2026 ഡിബേറ്റ് – മാർച്ച് 29 ന് ഞായറാഴ്ച ഹൂസ്റ്റണിൽ – ഒരുക്കങ്ങൾ പൂർത്തിയായി

ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ ഉയർത്തിക്കൊണ്ട് മുന്നേറുമ്പോൾ അതിന്റെ പതിൻമടങ്ങു ‌…

9 hours ago

യുഎസ് കറൻസി നോട്ടുകളിൽ ട്രംപിന്റെ ഒപ്പ് വരുന്നു; ചരിത്രത്തിലാദ്യമായി ഒരു അമേരിക്കൻ പ്രസിഡന്റ്

ന്യൂയോർക്ക്: അമേരിക്കൻ ചരിത്രത്തിലാദ്യമായി ഒരു സിറ്റിംഗ് പ്രസിഡന്റിന്റെ ഒപ്പ് കറൻസി നോട്ടുകളിൽ (ഡോളർ) പതിപ്പിക്കാൻ ട്രഷറി വകുപ്പ് തീരുമാനിച്ചു. അമേരിക്കയുടെ…

9 hours ago

ഗർഭഛിദ്ര ഗുളികകളുടെ ഓൺലൈൻ വിൽപ്പനയ്‌ക്കെതിരെ യുഎസ് സെനറ്റർമാർ; ഇന്ത്യയിലെ വിതരണ ശൃംഖലയെക്കുറിച്ചും മുന്നറിയിപ്പ്

വാഷിംഗ്ടൺ ഡിസി: അനധികൃതമായി ഓൺലൈൻ വഴി ഗർഭഛിദ്ര ഗുളികകൾ വിൽക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഒരു കൂട്ടം യുഎസ് സെനറ്റർമാർ…

9 hours ago

സതേൺ കാലിഫോർണിയയിൽ അണലി കടിയേറ്റ് രണ്ടാമത്തെ മരണം; ജാഗ്രതാ നിർദ്ദേശം

തൗസൻഡ് ഓക്സ്: സതേൺ കാലിഫോർണിയയിലെ ട്രെയിലുകളിൽ വീണ്ടും അണലി (Rattlesnake) കടിയേറ്റുള്ള മരണം റിപ്പോർട്ട് ചെയ്തതോടെ വിനോദസഞ്ചാരികൾക്കും പദയാത്രികർക്കും അധികൃതർ…

9 hours ago

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി

ഏറെ കൗതുകരമായ ആമുഖത്തോടെ രതീഷ് ബാലകൃഷ്ണപ്പൊതുവാൾ സംവിധാനം ചെയ്യുന്ന "ഒരു ദുരുഹ സാഹചര്യത്തിൽ" എന്ന ചിത്രത്തിൻ്റെ ആദ്യ ഗാനമെത്തി ഒരു…

10 hours ago

നാസിയ ഹാരിസ് വധക്കേസ് പ്രതി ജയിലിൽ മരിച്ച നിലയിൽ

ഡെട്രോയിറ്റ്: 13 വയസ്സുകാരി നാസിയ ഹാരിസിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി ജാർവിസ് ബട്ട്സിനെ (43) മിഷിഗണിലെ ജയിലിൽ മരിച്ച…

10 hours ago