കൊല്ലം പ്രവാസി അസ്സോസിയേഷന്റെ നേതൃത്വത്തിൽ കോവിഡ്-19 പ്രതിസന്ധി കാലത്ത് പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും, കേരള-കേന്ദ്ര സർക്കാരുകളുടെ പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ച് അവബോധം നൽകുന്നതിനും ഓൺലൈൻ ആയി സംഘടിപ്പിക്കുന്ന കെ.പി.എ ഓപ്പൺ ഹൌസുകൾക്ക് തുടക്കമായി. കെ.പി.എ റിഫ ഏരിയയുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന ആദ്യ ഓപ്പൺ ഹൌസ് ഏരിയ കോ-ഓർഡിനേറ്റർ അനോജ് മാസ്റ്റർ ഉത്‌ഘാടനം ചെയ്തു.
കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം മുഖ്യ പ്രഭാഷണവും, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സംഘടനാ അവലോകനവും, സെക്രട്ടറി കിഷോർ കുമാർ ആശംസകളും അറിയിച്ചു. ഏരിയ പ്രസിഡന്റ് ജിബിൻ ജോയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിനു ജോ. സെക്രട്ടറി ഷിബു സുരേന്ദ്രൻ സ്വാഗതവും ഏരിയ കോ-ഓർഡിനേറ്റർ കോയിവിള മുഹമ്മദ് കുഞ്ഞു നന്ദിയും അറിയിച്ചു. തുടർന്ന് നടന്ന ഓപ്പൺ ഹൌസിൽ അംഗങ്ങളുടെ ക്ഷേമാന്വേഷണം, നോർക്ക പദ്ധതി സംശയ നിവാരണം, തുടങ്ങിയവയിൽ അംഗങ്ങൾക്കുള്ള സംശയങ്ങൾ ദൂരീകരിച്ചു. ഏരിയ സെക്രട്ടറി അൻഷാദ് അഞ്ചൽ, ട്രെഷറർ അനിൽകുമാർ, വൈ.പ്രസിഡന്റ് ദിൽഷാദ് എന്നിവർ ഓപ്പൺ ഹൌസു നിയന്ത്രിച്ചു.
അടുത്ത ആഴ്ച സൽമാനിയ, ബുദൈയ എന്നെ ഏരിയകളുടെ നേതൃത്വത്തിൽ ഓപ്പൺ ഹൌസുകൾ ഉണ്ടായിരിക്കും എന്നും ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സൽമാനിയ ഏരിയ പ്രസിഡന്റ് പ്രശാന്ത് (3304 5630) , ബുദൈയ ഏരിയ പ്രസിഡന്റ് പ്രസാദ് (3989 4039) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്
ബെൽഫാസ്റ്റ്: സീറോ മലബാർ സഭയുടെ ബെൽഫാസ്റ്റ് റീജിയണൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 7-ന് ബെൽഫാസ്റ്റിലെ ഓൾ സെയിൻ്റ്സ് കോളേജിൽ സംഘടിപ്പിച്ച…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന “അടയാളം” ഷോർട് ഫിലിമിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. കാലിക പ്രാധാന്യമുള്ള കഥ പറയുന്ന “അടയാളം” ഷോർട്…
ചെറിയ വിപുലീകരണങ്ങൾക്കും നവീകരണങ്ങൾക്കുമുള്ള പ്ലാനിംഗ് ആവശ്യകതകൾ ലഘൂകരിക്കുന്നതിനുള്ള പുതിയ നിർദ്ദേശങ്ങൾ സർക്കാർ ഉടൻ പ്രസിദ്ധീകരിക്കും. ഭവന നിർമ്മാണ സഹമന്ത്രി ജോൺ…
കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ്. 250 ഓളം…
രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…
ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…