കൊല്ലം പ്രവാസി അസോസിയേഷൻ മനാമ ഏരിയ കമ്മിറ്റി കിംസ് ഹെൽത്ത് ന്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പും ഹൃദ്രോഗബോധവൽക്കരണവും സംഘടിപ്പിച്ചു. മനാമ താരിഖ് അൽ മൊയ്‌ദ് ടവറിൽ വച്ച് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് നിരവധി സെൻട്രൽ മാർക്കറ്റ് തൊഴിലാളികൾക്ക് ഉപകാരപ്രദമായി.
“ഹൃദ്രോഗവും പരിഹാരവും” എന്ന വിഷയത്തിൽ കിംസ് ഹോസ്പിറ്റൽ കാർഡിയോളജി കൺസൾട്ടന്റ് ഡോ. ജൂലിയൻ ബോധവൽക്കരണ ക്ലാസ് എടുത്തു. ഏരിയ പ്രസിഡന്റ് മഹേഷ് കെ മാത്യു അദ്ധ്യക്ഷത വഹിച്ച ചടങ്ങ് സാമൂഹ്യ പ്രവർത്തകൻ ആയ അഷ്ക്കർ പൂഴിതല ഉത്‌ഘാടനം ചെയ്തു.
കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, ട്രെഷറർ രാജ് കൃഷ്ണൻ , സെക്രട്ടറി സന്തോഷ് കാവനാട് , വൈസ് പ്രസിഡന്റ് കിഷോർ കുമാർ, മെഡിക്കൽ ക്യാമ്പ് കോ-ഓർഡിനേറ്റർ റോജി ജോൺ, ഏരിയ കോ-ഓർഡിനേറ്റർ മനോജ് ജമാൽ, പ്രവാസി ശ്രീ ഗ്രൂപ് ഹെഡ് സുമി ഷമീർ, ഏരിയ ജോയിൻ സെക്രട്ടറി ഷമീർ സലീം എന്നിവർ ആശംസകൾ അറിയിച്ചു.
ഡെൽമ മഹേഷ് നിയന്ത്രിച്ച ചടങ്ങിന് ഏരിയ കോ-ഓർഡിനേറ്റർ നവാസ് കുണ്ടറ സ്വാഗതവും ഏരിയ സെക്രട്ടറി സജികുമാർ എം.എ നന്ദിയും അറിയിച്ചു. കെ.പി.എ സെൻട്രൽ , ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങൾ , പ്രവാസി ശ്രീ യൂണിറ്റ് അംഗങ്ങൾ എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.
ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…
അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…
വാട്ടർഫോർഡ്: അയർലൻഡിലെ വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി. പ്രിയ സുഹൃത്തിന് അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹം…
മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ ഡബ്ലിനിലെ ഹെഡ് ക്വാർട്ടേഴ്സിൽ വച്ച്…
അയർലണ്ടിലെ Revolut ഉപഭോക്താക്കളിൽ ചിലരുടെ വ്യക്തിഗത വിവരങ്ങൾ മൂന്നാം കക്ഷി സ്ഥാപനത്തിലുണ്ടായ ഡാറ്റാ ചോർച്ചയിൽ ഉൾപ്പെട്ടതായി Revolut സ്ഥിരീകരിച്ചു. Revolut…
കോർക്ക് :കോർക്ക് ആൻഡ് റോസ്സ് രൂപതയുടെ കോർക്കിലെ ഗ്ലെന്നിലുള്ള സെന്റ് ബ്രെണ്ടൻസ് കത്തോലിക്കാ പള്ളി ആണ് സിറോ-മലബാർ സഭാ സമൂഹത്തിന്…