Gulf

കെ.പി.എ മെഡിക്കൽ ക്യാമ്പ് ശ്രേദ്ധേയമായി


കൊല്ലം പ്രവാസി അസ്സോസിയേഷൻ  ഹോസ്പിറ്റൽ ചാരിറ്റി വിങ്ങും, പ്രവാസിശ്രീയും ചേർന്നു കൊണ്ട്  അൽ ഹിലാൽ ഹെൽത്ത് കെയറിന്റെ  സഹകരണത്തോടെ മനാമ അൽ ഹിലാൽ മൾട്ടി സ്പെഷ്യൽറ്റി മെഡിക്കൽ സെന്ററിറിൽ വച്ചു സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ്  ശ്രേദ്ധേയമായി.

100 പരം പ്രവാസികൾ പ്രയോജനപ്പെടുത്തിയ ക്യാമ്പ് സാമൂഹ്യ പ്രവർത്തകൻ സെയ്ദ് ഹനീഫ് ഉത്‌ഘാടനം ചെയ്തു.കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ അദ്ധ്യക്ഷനായ ചടങ്ങിനു  ഹോസ്പിറ്റൽ ചാരിറ്റി വിങ് കൺവീനർ രമ്യ ഗിരീഷ് സ്വാഗതവും, പ്രവാസി ശ്രീ യൂണിറ്റ് ഹെഡ് പ്രദീപ അനിൽ നന്ദിയും അറിയിച്ചു.

കെ.പി.എ യുടെ ഉപഹാരം വൈ.പ്രസിഡന്റ് കിഷോർ കുമാർ അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി പ്യാരി ലാലിന് കൈമാറി. തണൽ സൗത്ത് സോൺ സെക്രട്ടറി മണിക്കുട്ടൻ, പത്തനംതിട്ട പ്രവാസി അസ്സോസിയേഷൻ പ്രസിഡന്റ് വിഷ്ണു വി കലഞ്ഞൂർ, സാമൂഹ്യ പ്രവർത്തകരായ ചെമ്പൻ ജലാൽ, നൗഷാദ് മഞ്ഞപ്പാറ, ജ്യോതിഷ് പണിക്കർ, സുനിൽ മുസ്തഫ , മാധ്യമ പ്രവർത്തകൻ പ്രദീപ് പുറവങ്കര, കെ.പി.എ സെക്രട്ടറി മാരായ അനോജ് മാസ്റ്റർ, സന്തോഷ് കാവനാട്, അസ്സി. ട്രെഷറർ ബിനു കുണ്ടറ, ഹോസ്പിറ്റൽ ചാരിറ്റി കോ-ഓർഡിനേറ്റർ റോജി ജോൺ, പ്രവാസി ശ്രീ കോഓർഡിനേറ്റർ മനോജ് ജമാൽ  എന്നിവർ ആശംസകൾ അറിയിച്ചു.

ചടങ്ങുകൾ ഹോസ്പിറ്റൽ ചാരിറ്റി വിങ് കൺവീനർ ജിബി ജോൺ നിയന്ത്രിച്ചു.  ജ്യോതി പ്രമോദ്, ആൻസി ആസിഫ് , ഷാമില ഇസ്മായിൽ, ആൻസി സൈമൺ, അർച്ചന ജഗത് എന്നിവർ മെഡിക്കൽ ക്യാമ്പ് നിയന്ത്രിച്ചു.  

Sub Editor

Recent Posts

“അടയാളം” ഷോർട് ഫിലിം ട്രെയ്‌ലർ റിലീസ് ചെയ്തു

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന “അടയാളം” ഷോർട് ഫിലിമിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. കാലിക പ്രാധാന്യമുള്ള കഥ പറയുന്ന “അടയാളം” ഷോർട്…

4 hours ago

വീടുകളുടെ എക്സ്റ്റെൻഷനും മറ്റ് നവീകരണത്തിനുമുള്ള പുതിയ പ്ലാനിംഗ് ഇളവുകൾ ഉടൻ പ്രഖാപിക്കും

ചെറിയ വിപുലീകരണങ്ങൾക്കും നവീകരണങ്ങൾക്കുമുള്ള പ്ലാനിംഗ് ആവശ്യകതകൾ ലഘൂകരിക്കുന്നതിനുള്ള പുതിയ നിർദ്ദേശങ്ങൾ സർക്കാർ ഉടൻ പ്രസിദ്ധീകരിക്കും. ഭവന നിർമ്മാണ സഹമന്ത്രി ജോൺ…

5 hours ago

കാബൂളിൽ പാകിസ്ഥാൻ്റെ വ്യോമാക്രമണം; കൊല്ലപ്പെട്ടത് 400ഓളം പേർ

  കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ്. 250 ഓളം…

11 hours ago

ഹരിദാസിൻ്റെ ‘ഡാൻസാഫിൽ’ പുതിയ രൂപത്തിലും, ഭാവത്തിലും ഷൈൻ ടോം ചാക്കോ

രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…

23 hours ago

Finglas Premier League 2026: മാർച്ച് 21ന് തുടക്കം; ഗ്രാൻഡ് ഫിനാലെ മാർച്ച്‌ 29ന്

ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…

1 day ago

സാൻജോയ്ക്കായുള്ള പബ്ലിക് ഫണ്ട് കളക്ഷനിൽ നോമിനി ഭാര്യ; ഗോ ഫണ്ട് പണം കൈമാറരുതെന്ന ആവശ്യം ശക്തം

സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട്‌ വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…

1 day ago