കുവൈറ്റ് സിറ്റി: കുവൈത്തില്‍ 26 ജഡ്ജിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്.
മുന്‍പ് 10 അഭിഭാഷകര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതാണ് ജഡ്ജിമാര്‍ക്കും വൈറസ് ബാധയേല്‍ക്കാന്‍ കാരണമെന്നാണ് സൂചന. എന്നാല്‍, ഇക്കാര്യം ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല.
ഒരേസമയം ഇത്രയധികം ജഡ്ജിമാര്‍ക്ക് രോഗബാധയേറ്റ സാഹചര്യത്തില്‍ സെഷനുകള്‍ വെട്ടിക്കുറക്കുമെങ്കിലും കോടതി പ്രവര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.
രോഗവ്യാപനം കോടതി വിചാരണയെ തടസ്സപ്പെടുത്തുകയില്ല. പക്ഷേ അവ വൈകിയേക്കാം, കാരണം രോഗബാധിതരായ ജഡ്ജിമാരുടെ അഭാവത്തില്‍ നിയമിക്കപ്പെട്ട ജഡ്ജിമാര്‍ക്ക് മറ്റ് സെഷനുകളുണ്ട്, ഒരേ ദിവസം രണ്ട് സെഷനുകൾ നടത്താൻ കൂടുതൽ സമയം ആവശ്യമാണ്, ഒരു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു
അതേസമയം കുവൈത്തില്‍ 385 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 99,434 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. ഞായറാഴ്ച 670 പേര് ഉള്‍പ്പെടെ 90,168 പേര് രോഗമുക്തി നേടി. മൂന്നുപേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 584 ആയി. ബാക്കി 8682 പേരാണ് ചികിത്സയിലുള്ളത്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…