gnn24x7

കു​വൈ​ത്തി​ല്‍ 26 ജ​ഡ്​​ജി​മാ​ര്‍​ക്ക്​ കോ​വി​ഡ്​ സ്ഥിരീ​ക​രി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്

0
165
gnn24x7

കുവൈറ്റ് സിറ്റി: കു​വൈ​ത്തി​ല്‍ 26 ജ​ഡ്​​ജി​മാ​ര്‍​ക്ക്​ കോ​വി​ഡ്​  സ്ഥിരീ​ക​രി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്.

മുന്‍പ്  10 അ​ഭി​ഭാ​ഷ​ക​ര്‍​ക്ക്   കോ​വി​ഡ്​-19 ​ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ​ഇ​വ​രു​മാ​യി സമ്പര്‍ക്കം  പു​ല​ര്‍​ത്തി​യ​താ​ണ്​ ജ​ഡ്​​ജി​മാ​ര്‍​ക്കും വൈ​റ​സ്​ ബാ​ധ​യേ​ല്‍​ക്കാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ്​ സൂ​ച​ന. എ​ന്നാ​ല്‍, ഇ​ക്കാ​ര്യം ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. 

ഒരേസമയം ഇത്രയധികം ജ​ഡ്​​ജി​മാ​ര്‍​ക്ക്​ രോ​ഗ​ബാ​ധ​യേ​റ്റ സാ​ഹ​ച​ര്യ​ത്തി​ല്‍ സെ​ഷ​നു​ക​ള്‍ വെ​ട്ടി​ക്കു​റ​ക്കു​മെ​ങ്കി​ലും കോ​ട​തി പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നാണ്  റി​പ്പോ​ര്‍​ട്ട്. ​

രോഗവ്യാപനം കോടതി വിചാരണയെ തടസ്സപ്പെടുത്തുകയില്ല. പക്ഷേ അവ വൈകിയേക്കാം, കാരണം രോഗബാധിതരായ  ജ​ഡ്​​ജി​മാരുടെ അഭാവത്തില്‍ നിയമിക്കപ്പെട്ട  ജ​ഡ്​​ജി​മാ​ര്‍​ക്ക്   മറ്റ് സെഷനുകളുണ്ട്, ഒരേ ദിവസം രണ്ട് സെഷനുകൾ നടത്താൻ കൂടുതൽ സമയം ആവശ്യമാണ്,  ഒരു പ്രാ​ദേ​ശി​ക പ​ത്രം റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു

അതേസമയം കു​വൈ​ത്തി​ല്‍ 385 പേ​ര്‍​ക്ക്​ കൂ​ടി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു. ഇ​തു​വ​രെ 99,434 പേ​ര്‍​ക്കാ​ണ്​ വൈ​റ​സ്​ ബാ​ധി​ച്ച​ത്. ഞാ​യ​റാ​ഴ്​​​​ച 670 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 90,168 പേ​ര്‍ രോ​ഗ​മു​ക്​​തി നേ​ടി. മൂ​ന്നു​പേ​ര്‍ കൂ​ടി മ​രി​ച്ച​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ്​ മ​ര​ണം 584 ആ​യി. ബാ​ക്കി 8682 പേ​രാ​ണ്​ ചി​കി​ത്സ​യി​ലു​ള്ള​ത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here