Categories: Gulf

വിദേശികളുടെ ഹെൽത്ത് ഇൻഷുറൻസ് ഫീസ് ശമ്പളത്തിന്റെ 10%; നിർദേശം തള്ളി പാർലമെന്റിന്റെ ആരോഗ്യ- തൊഴിൽ സമിതി

കുവൈത്ത് സിറ്റി: വിദേശികളുടെ ഹെൽത്ത് ഇൻഷുറൻസ് ഫീസ് ശമ്പളത്തിന്റെ 10% എന്ന് നിജപ്പെടുത്തണമെന്ന നിർദേശം പാർലമെന്റിന്റെ ആരോഗ്യ- തൊഴിൽ സമിതി തള്ളി. ആദ്യം വലീദ് അൽ തബ്‌തബാ‌ഇയും പിന്നീട് മുഹമ്മദ് അൽ ഹയാഫും സമർപ്പിച്ച നിർദേശമാണു സമിതിയുടെ പരിഗണനയ്ക്ക് വിട്ടിരുന്നത്. നിലവിൽ വിദേശികൾ പ്രതിവർഷം 50 ദിനാർ ആണ് ഹെൽത്ത് ഇൻഷുറൻസ് ഫീസ് ആയി നൽകുന്നത്. അത് 130 ദിനാർ ആയി വർധിപ്പിക്കാൻ ആലോചനയിലുണ്ട്.

തൊഴിൽ കരാറിൽ രേഖപ്പെടുത്തിയ ശമ്പളത്തിന്റെ 10 ശതമാനമായി ഫീസ് നിജപ്പെടുത്തിയാൽ കുറഞ്ഞ ശമ്പളക്കാരായ വിദേശികൾക്ക് ആശ്വാസമാകുമെന്നായിരുന്നു എം‌പിമാരുടെ നിലപാട്. അതേസമയം പൊതുമേഖലയിൽ വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കുന്ന പദ്ധതി കർശനമായി നടപ്പാക്കണമെന്ന് പാർലമെന്റിന്റെ മാനവശേഷി സമിതി പ്രതിനിധി ഉസാമ അൽ ശഹീൻ ആവശ്യപ്പെട്ടു. രാജ്യത്തു താമസാനുമതി നൽകുന്ന വിദേശികൾക്ക് രാജ്യം അടിസ്ഥാനപ്പെടുത്തി ക്വോട്ട നിശ്ചയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിൽ ഒരു രാജ്യത്ത് നിന്നുള്ളവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു.

മറ്റ് രണ്ട് രാജ്യങ്ങളിൽ നിന്നുള്ളവരുടെ എണ്ണം അത്രയും ആകാനിരിക്കുകയുമാണ്. വിദേശികളുടെ ക്വോട്ട സംവിധാനം സംബന്ധിച്ച് ആലോചനയുണ്ടെങ്കിലും പ്രഖ്യാപനം വൈകുകയാണെന്ന് അദ്ദേഹം പറഞ്ഞു. സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരം ലഭ്യമാക്കുന്നത് സംബന്ധിച്ച് സിവിൽ സർവീസ് കമ്മിഷൻ, സുപ്രീം പ്ലാനിങ് കൗൺസിൽ, മാൻപവർ അതോറിറ്റി തുടങ്ങിയ സംവിധാനങ്ങൾ ഗൗരവമായി ചർച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Newsdesk

Recent Posts

ഐറിഷ് പൗരത്വ നിയമം കടുപ്പിക്കുന്നു; താമസക്കാലയളവ് 8 വർഷമാക്കാൻ സർക്കാർ അംഗീകാരം

അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…

10 hours ago

അനധികൃത പാർക്കിംഗ്: ഡബ്ലിൻ സിറ്റി സെന്ററിൽ ക്ലാമ്പിങ്ങിന് പകരം ഇനി പിഴയും ടോവിങും ശക്തമാകും

ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…

13 hours ago

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…

20 hours ago

യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിൽ സാങ്കേതിക തകരാർ; അയർലണ്ടിലെ നിരവധി വിമാന സർവീസുകൾ റദ്ദാക്കി

യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…

1 day ago

സെപ്റ്റംബറിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ 20ന്

സെപ്റ്റംബർ മാസത്തിലെ  മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…

1 day ago

സ്റ്റാമ്പ് ഡ്യൂട്ടി ഇളവ്: ആദ്യമായി വീട് വാങ്ങുന്നവർക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കുമോ?

നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…

1 day ago