കുവൈത്ത്: വിദേശികളായ വ്യാപാരികൾക്കു 10 വർഷവും മറ്റുള്ളവർക്കു 5 വർഷവും ഇഖാമ പുതുക്കി നൽകും വിധമുള്ള താമസാനുമതിരേഖാ ഭേദഗതി നിയമം താമസിയാതെ പ്രാബല്യത്തിൽ വരുമെന്നും അധികൃതർ അറിയിച്ചു. ഗാർഹികതൊഴിലാളികൾ കുവൈത്തിന് പുറത്ത് താമസിക്കാവുന്ന കാലപരിധി 6 മാസത്തിന് പകരം 4 മാസമായി ചുരുക്കിയിട്ടുമുണ്ട്. ഇഖാമ നിയമലംഘനത്തിന് നിലവിൽ ഒരു ദിവസത്തേക്കുള്ള പിഴ 2 ദിനാറിൽനിന്ന് 4 രൂപയായി ഉയർത്തും.
സന്ദർശകവീസയിൽ എത്തിയ സമയപരിധി കഴിഞ്ഞും കുവൈത്തിൽ തുടരുന്നവരുടെ പിഴ ഒരുദിവസത്തേക്ക് 10 ദിനാർ ആയിരിക്കും. നാടുകടത്തൽ വിധിക്കപ്പെടുന്ന വിദേശിയുടെ കുടുംബാംഗങ്ങളെയും നാടുകടത്തും. നാടുകടത്തിയ വിദേശിയെ ആഭ്യന്തരമന്ത്രാലയത്തിൽനിന്നുള്ള അനുമതിയില്ലാതെ വീണ്ടും കുവൈത്തിൽ പ്രവേശിപ്പിക്കില്ല.
വിദേശികൾ നവജാത ശിശുക്കൾക്ക് ഇഖാമയോ രാജ്യംവിടുന്നതിനുള്ള സമയപരിധിയോ ലഭിക്കുന്നതിന് ജനനത്തിൻറെ നാല് മാസത്തിനകം അപേക്ഷിക്കണം. നവജാതശിശുവിൻറെ പാസ്പോർട്ട് സഹിതമായിരിക്കണം അപേക്ഷ. ഗാർഹിക തൊഴിലാളിയെ സ്ഥലംവിട്ടാൽ ഒരാഴ്ചക്കകം ആഭ്യന്തരമന്ത്രാലയത്തിൽ അറിയിക്കണം.
60 കഴിഞ്ഞവർക്ക് കുവൈത്തിൽ 1 വർഷ വീസ മാത്രം
കുവൈത്ത് സിറ്റി∙ 60 വയസ് തികഞ്ഞവരും ബിരുദം ഇല്ലാത്തവരുമായ വിദേശികളുടെ ഇഖാമ (താമസാനുമതി രേഖ) ഒരു വർഷത്തേക്ക് മാത്രമായി ചുരുക്കി കുവൈത്ത്. ഒരു വർഷത്തിനകം നടപടിക്രമങ്ങൾ പൂർത്തീയാക്കി ഇവർ രാജ്യം വിടണം. ഒരുവർഷത്തേക്ക് പുതുക്കിനൽകിയവരുടെ ഇഖാമ ഇനി പുതുക്കില്ല. 60 കഴിഞ്ഞവരും ബിരുദം ഇല്ലാത്തവരുമായ 83,562 വിദേശികൾ കുവൈത്തിലുണ്ടെന്നാണ് കണക്ക്.
മിഷിഗൺ: മിഷിഗണിലെ സിനഗോഗ് ആക്രമിച്ച വ്യക്തിയുടെ സഹോദരൻ ഹിസ്ബുള്ള കമാൻഡറാണെന്ന അവകാശവാദവുമായി ഇസ്രയേൽ പ്രതിരോധ സേന. കഴിഞ്ഞ ആഴ്ച വ്യോമാക്രമണത്തിൽ…
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…