മലപ്പുറം ഒതായി സ്വദേശി സൗദി അറേബ്യയിലെ ബുറൈദയിൽ കോവിഡ് ബാധിച്ച് മരിച്ചു. പടിഞ്ഞാറെ ചാത്തല്ലൂർ സ്വദേശി തേലേരി ബീരാൻ കുട്ടി (55)ആണ് കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ മൂന്നാഴ്ചയിലധികമായി ബുറൈദ സെൻട്രൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. അവസാനസമയം കടുത്ത ആസ്ത്മ രോഗവും പ്രവേഹവും അനുഭവപ്പെട്ടതായി ബന്ധുക്കൾ പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തോടൊപ്പം കോവിഡ് ബാധിച്ച ഭാര്യയുടെ ചികിത്സ തുടരുകയാണ്.
കഴിഞ്ഞ മുപ്പത് വർഷമായി പ്രവാസ ജീവിതം തുടരുന്ന ബീരാൻ കുട്ടി അൽവതനിയ കമ്പനിയിൽ അലൂമിനിയം കാർപ്പന്റർ സെക്ഷനിൽ സൂപ്പർവൈസറായിരുന്നു. ബുറൈദ ജാലിയാത്തിന്റെയും കെ എം സി സി യുടെയും പ്രവർത്തനങ്ങളിലെല്ലാം സജീവ സാന്നിധ്യമായിരുന്ന ഇദ്ദേഹം ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റിയുടെ മുൻ സെക്രട്ടറി കൂടിയായിരുന്നു.
കുടുംബത്തോടൊപ്പം ഒരു വർഷം മുൻപ് ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോവാനൊരുങ്ങിയതായിരുന്നു. ഭാര്യ ഹജ്ജ് കർമ്മം നിർവ്വഹിച്ചിട്ടില്ലാത്തതിനാൽ അതിനു വേണ്ടി ഒരു വർഷം കൂടി നിൽക്കാമെന്നു തീരുമാനിക്കുകയായിരുന്നു അന്ന്.
മുഹമ്മദ്, നമ്പീസ ദമ്പതികളുടെ മകനാണ്. ഭാര്യ: സുലൈഖ. മക്കൾ: ഷാഫി, ഷമീർ, സഫീന ജാസ്മിൻ.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…