വിദേശത്തു കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ മമ്മൂട്ടി ഫാൻസിന്റെ നേതൃത്വത്തിൽ ഒരുക്കിയ ആദ്യ ചാർട്ടേഡ് വിമാനം കൊച്ചിയിലെത്തി

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് വിദേശത്തു കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ മമ്മൂട്ടി ഫാൻസിന്റെ നേതൃത്വത്തിൽ ഒരുക്കിയ ആദ്യ ചാർട്ടേഡ് വിമാനം കൊച്ചിയിലെത്തി. വിദേശത്തു കുടുങ്ങിയ വിദ്യാർഥികൾ അടക്കമുള്ളവർക്കാണ് താരത്തിന്റെ ആരാധകർ തുണയായത്.

വിസ കാലാവധി കഴിഞ്ഞ് ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ കുടുങ്ങി കിടക്കുകയായിരുന്ന 22 പേരെ വഹിച്ചുകൊണ്ടാണ് മമ്മൂട്ടി ഫാൻസ് ഒരുക്കിയ ആദ്യ ചാർട്ടേഡ് വിമാനം കൊച്ചിയിലെത്തിയത്. ഓസ്‌ട്രേലിയ ആസ്ഥാനമായ ഫ്ലൈ വേൾഡ് മൈഗ്രേഷനും സിൽക് എയർവെയ്‌സും മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ഓസ്‌ട്രേലിയ ഘടകവുമായി ചേർന്നാണ് വിമാനം ചാർട്ട് ചെയ്‌തത്.

പെർത്തിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. ഓസ്‌ട്രേലിയയിലെ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ സെക്രട്ടറി ബിനോയ് പോൾ ഫ്ലാഗ് ഓഫ് ചെയ്‌തു.

ചാർട്ടേഡ് വിമാനം ഒരുക്കിയ ആരാധകർക്ക് മമ്മൂട്ടി നന്ദി അറിയിക്കുന്ന ശബ്‌ദസന്ദേശം മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ പ്രസിഡന്റ് റോബർട്ട്‌ കുര്യാക്കോസ് ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ചു.

Newsdesk

Recent Posts

മാർച്ച് 19 ന് റിലീസ് ‘ആട് 3’ ക്ക് പുതിയ പോസ്റ്റർ എത്തി

ആയുധങ്ങൾ കൈയ്യിലേന്തി പ്രതിരോധത്തിൻ്റേയും, പ്രതികാരത്തിൻ്റേയും, രോഷവുമായി ഷാജി പാപ്പനും സംഘവും പ്രത്യക്ഷപ്പെടുന്ന ആട് 3 യുടെ പുതിയ പോസ്റ്റർ എത്തി.മാർച്ച്…

4 hours ago

കോർക്കിലെ യൂറോപ്യൻ ആസ്ഥാനത്ത് ആപ്പിൾ പുതിയ ഓഫീസ് കെട്ടിടം തുറന്നു

കോർക്കിലെ ആപ്പിളിന്റെ യൂറോപ്യൻ ആസ്ഥാനത്ത് പുതിയ ഓഫീസ് കെട്ടിടം ഔദ്യോഗികമായി തുറന്നു. 1,300 ജീവനക്കാരെ ഇവിടെ ഉൾക്കൊള്ളുന്നതിന് സാധിക്കും. കോർക്കിലെ…

17 hours ago

ഇന്ത്യൻ വംശജനായ ജയ് ഭട്ടാചാര്യ സി.ഡി.സി തലവനായി ചുമതലയേറ്റു

വാഷിംഗ്‌ടൺ: അമേരിക്കയിലെ പ്രമുഖ പൊതുജനാരോഗ്യ ഏജൻസിയായ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ ആക്ടിംഗ് ഡയറക്ടറായി ഇന്ത്യൻ വംശജനായ…

19 hours ago

ഫ്ലോറിഡയിലെ വൻ തീപിടുത്തത്തിൽ ദമ്പതികളും നാല് കുട്ടികളും ഉൾപ്പെടെ ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു

ഫ്ലോറിഡ: ഫെബ്രുവരി 17 ചൊവ്വാഴ്ച ഫ്ലോറിഡയിലെ ഒരു വീട്ടിലുണ്ടായ വൻ തീപിടുത്തത്തിൽ ദമ്പതികളും നാല് കുട്ടികളും ഉൾപ്പെടെ ഒരു കുടുംബത്തിലെ…

19 hours ago

ഒക്ലഹോമയിൽ പ്രതിഷേധ സൂചകമായി ക്ലാസ് ബഹിഷ്കരിച്ച നൂറിലധികം വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു

ഒക്ലഹോമ:ഒക്ലഹോമയിലെ മസ്റ്റാങ് പബ്ലിക് സ്കൂളിൽ പ്രതിഷേധ സൂചകമായി ക്ലാസ് ബഹിഷ്കരിച്ച നൂറിലധികം വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. ഫെഡറൽ ഇമിഗ്രേഷൻ അധികൃതരുടെ…

19 hours ago

19 മൈൽ അകലെയുള്ള സ്കൂളിലേക്ക് മകനെ തനിച്ച് നടക്കാനയച്ച സംഭവത്തിൽ മാതാവ് അറസ്റ്റിൽ

സാൻ അന്റോണിയോ: മദ്യലഹരിയിലായിരുന്ന മാതാവ് 12 വയസ്സിൽ താഴെ പ്രായമുള്ള മകനെ ഫോൺ പോലും നൽകാതെ 19 മൈൽ അകലെയുള്ള…

19 hours ago