Gulf

യുഎഇയിൽ അനധികൃതമായി പടക്കം പൊട്ടിച്ചാൽ തടവും 50000 ദിർഹം പിഴയും

യുഎഇയിൽ അനധികൃതമായി പടക്കം പൊട്ടിക്കുന്നവർക്കു തടവും 50000 ദിർഹം (11.1 ലക്ഷം രൂപ) പിഴയും ശിക്ഷയുണ്ടാകുമെന്നു പബ്ലിക് പ്രോസിക്യുഷന്റെ മുന്നറിയിപ്പ്.പ്രത്യേക അനുമതി എടുക്കാതെ സ്ഫോടക വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതും കയറ്റുമതി ചെയ്യുന്നതും വിൽപന നടത്തുന്നതുമായവ്യാപാരികൾക്ക് ഒരു വർഷം തടവോ ഒരു ലക്ഷം ദിർഹം പിഴയോ രണ്ടും ചേർത്തോ ശിക്ഷ ലഭിക്കും. പെരുന്നാൾ ആഘോഷത്തിന് പൊലിമ കൂട്ടാൻ അനധികൃതമായി പടക്കം പൊട്ടിക്കുന്നത് കുട്ടികളുടെ ആരോഗ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് അബുദാബി പൊലീസ് ഓർമിപ്പിച്ചു.

കാഴ്ച നഷ്ടപ്പെടാനും തീപിടിത്തം ഉണ്ടാകാനും ഇതിടയാക്കും. പടക്കം പൊട്ടിക്കുമ്പോഴുള്ള അശ്രദ്ധ കുട്ടികൾക്ക് പൊള്ളലേറ്റ് താൽക്കാലികമോ സ്ഥിരമോ വൈകല്യമുണ്ടാക്കുമെന്നും സൂചിപ്പിച്ചു. നിസ്സാര അശ്രദ്ധ വൻ അത്യാഹിതത്തിലേക്കു നയിച്ചേക്കാം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് മുന്നറിയിപ്പ്.

ലൈസൻസ് എടുക്കാതെ പടക്കം നിർമിക്കുക, ഉപയോഗിക്കുക, വിൽക്കുക, മറ്റു സ്ഥലങ്ങളിലേക്കു കൊണ്ടുപോകുക എന്നിവയും കുറ്റകരമാണ്. ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ ബോധവൽക്കരണവും ആരംഭിച്ചു.നിയമ ലംഘകരെ കുറിച്ച് 999 എന്ന നമ്പറിലോ 800 2626 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f

Newsdesk

Recent Posts

മാപ്പ് ഫാമിലി ബാങ്ക്വറ്റ് ഡിസംബർ 27-ന് ഫിലഡൽഫിയയിൽ

  ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…

1 hour ago

ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു

സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…

14 hours ago

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന റൺ മാമാ റൺ ചിത്രീകരണം ആരംഭിച്ചു

നല്ലൊരു ഇടവേളക്കു ശേഷം സുരാജ് വെഞ്ഞാറമൂട് മുഴുനീള ഹ്യൂമർകഥാപാത്രത്തെ അവതരിപ്പിക്കുന്ന റൺ മാമാ റൺ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ…

17 hours ago

ഫ്ലൂ കേസുകൾ പടരുന്നു; രോഗലക്ഷണമുള്ളവർ വീടുകളിൽ തുടരാൻ നിർദ്ദേശം

അയർലണ്ടിലുടനീളം ഇൻഫ്ലുവൻസ കേസുകളും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ വൈറസ് പടരാതിരിക്കാൻ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഏതൊരാളും വീട്ടിൽ തന്നെ…

18 hours ago

നടിയെ ആക്രമിച്ച കേസ്; വിധിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിജീവിതയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിൽ തെളിവില്ലെന്ന്…

24 hours ago

സിഡ്നി ബീച്ചിൽ ജൂത ഫെസ്റ്റിവലിനിടെ വെടിവയ്പ്പ്; 11 പേർ കൊല്ലപ്പെട്ടു

ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ ബോണ്ടി ബീച്ചിൽ രണ്ടുപേർ ചേർന്നു നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ജൂത…

2 days ago