തിങ്കളാഴ്ച പുറപ്പെടേണ്ട വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാനിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദി അറേബ്യയില്‍ മരിച്ചു. ഇരുമ്പുഴി വടക്കുംമുറി സ്വദേശി അബ്ദുസമദ് പൂളക്കല്‍ (58) ആണ് മരിച്ചത്. റിയാദില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുന്ന കെ.എം.സി.സിയുടെ ചാര്‍ട്ടര്‍ വിമാനത്തിൽ മടങ്ങാനിരിക്കുകയായിരുന്നു സമദ്.
ഇദ്ദേഹം സൗദിയിലെത്തിയിട്ട് 34 വര്‍ഷങ്ങളായി. റിയാദില്‍നിന്ന് 400 കിലോമീറ്റര്‍ അകലെ ഹദ്ദാറയിലെ നഗരസഭ മേധാവിയുടെ പേഴ്സനല്‍ സ്റ്റാഫായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങാനിരിക്കെയാണ് മരണം സംഭവിച്ചത്. ഒരു വര്‍ഷം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.
ഭാര്യ: മറിയുമ്മ. മക്കള്‍: സാലിഹ് (വീഡിയോഗ്രാഫര്‍, ജിദ്ദ), ഹബീബ്, ഷമീര്‍ (ഇരുവരും മക്ക), ശുഐബ്, നുസ്രത്ത്. മരുമക്കള്‍: ഷാനവാസ് പള്ളിപ്പുറം എന്ന ഷാനു (ജിസാന്‍), അനീസ, സുമയ്യ, മുര്‍ഷിദ.
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…