ഗള്‍ഫ് രാജ്യങ്ങളിലുള്ള ഇന്ത്യന്‍ പൗരന്‍മാരെ തിരികെയെത്തിക്കാന്‍ നാവിക സേന സജ്ജമായി. സേനയുടെ മൂന്ന് യുദ്ധക്കപ്പലുകളാണ് ഇന്ത്യക്കാരെ തിരികെയെത്തിക്കാനായി തയ്യാറായിരിക്കുന്നത്.ഐ.എന്‍.എസ് ജലാശ്വ എന്ന വലിയ കപ്പലും കുംഭിര്‍ ക്ലാസില്‍പെട്ട രണ്ട് ടാങ്ക് ലാന്‍ഡിംഗ് കപ്പലുകളുമാണ് നിലവില്‍ ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ഉപയോഗിക്കുന്നത്.
ഇവയ്ക്ക് പുറമെ ആവശ്യം വന്നാല്‍ ഉപയോഗിക്കാന്‍ എട്ട് ടാങ്ക് കപ്പലുകളും സജ്ജമാണ്.
1000 പേരെ ഉള്‍ക്കൊള്ളുന്ന ഐ.എന്‍.എസ് ജലാശ്വയില്‍ സാമൂഹിക അകലം പാലിച്ചാല്‍ 850 പേര്‍ക്ക് യാത്ര ചെയ്യാം. മറ്റ് രണ്ട് കപ്പലുകളില്‍ നൂറോളം പേരെ ഉള്‍ക്കൊള്ളാനാവും. കേന്ദ്ര നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കപ്പലുകള്‍ തയ്യാറായിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചാല്‍ ഇവ ഗള്‍ഫ് രാജ്യങ്ങളിലേക്ക് നീങ്ങും. വ്യത്യസ്ത തുറമുഖങ്ങള്‍ക്കനുസരിച്ച് നാലോ അഞ്ചോ ദിവസം വരെ എടുക്കും ഇവ ഗള്‍ഫ് രാജ്യങ്ങളിലെ തീരത്തെത്താന്‍.
ആദ്യ ഘട്ടത്തില്‍ അടിയന്തരമായി നാട്ടിലെത്തേണ്ട ഇന്ത്യക്കാരെയാണ് ഒഴിപ്പിക്കുക. കുടുംബത്തിലുള്ള അത്യാഹിതങ്ങള്‍ , തൊഴില്‍ പെര്‍മിറ്റ് കാലവധി അവസാനിക്കല്‍, ജോലി നഷ്ടം തുടങ്ങിയവ ഇക്കാര്യത്തില്‍ പരിഗണിക്കും. നിലവില്‍ കപ്പലുകളാണ് ഗള്‍ഫിലേക്ക് പോവാന്‍ സജ്ജമായിരിക്കുന്നത്. ഇതിനൊപ്പം വിമാനങ്ങളും ആവശ്യമെങ്കില്‍ സജ്ജമാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
അയർലണ്ടിന്റെ തെക്കൻ ഭാഗങ്ങളിലേക്ക് ഇടിമിന്നലോടുകൂടിയ മഴ ശക്തമാകുന്ന സാഹചര്യത്തിൽ നാല് കൗണ്ടികൾക്ക് മെറ്റ് ഏറൻ യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.…
ബാങ്ക് ഹോളിഡേ വാരാന്ത്യത്തോടനുബന്ധിച്ച് ഗാർഡ നടത്തിയ പ്രത്യേക റോഡ് സുരക്ഷാ പരിശോധനയിൽ ഇതുവരെ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനമോടിച്ചെന്ന സംശയത്തിൽ…
DUBLIN, Ireland – To mark World Humanitarian Day, the Church of Scientology & Community Centre…
നാടിന്റെ നന്മയും പ്രവാസത്തിന്റെ കൂട്ടായ്മയും ഒന്നാകുന്ന ഈ ഓണക്കാലത്ത്, ആഘോഷങ്ങളുടെ പുതിയൊരു വസന്തം തീർക്കാൻ ലൂക്കൻ മലയാളി ക്ലബ്ബ് ഒരുങ്ങിക്കഴിഞ്ഞു.…
സൗന്ദര്യ താര കിരീടം ചൂടുന്ന സുന്ദരിയെ അറിയാൻ ഇനി നാളുകളുടെ കാത്തിരിപ്പ് മാത്രം.. "Le Divano മിസ് ഇന്ത്യ യൂണിവേഴ്സ്…
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ കനത്ത ജാഗ്രത തുടരണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ന് രാത്രിയും മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും…