Categories: Gulf

എന്‍.ഒ.സി നിയമം റദ്ദ് ചെയ്ത് ഒമാന്‍

മസ്‌കറ്റ്: പ്രവാസികള്‍ക്ക് ആശ്വാസ തീരുമാനവുമായി ഒമാന്‍. പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ട നോ ഒബ്ജക്ഷന്‍ നിയമം(എന്‍.ഒ.സി നിയമം) റദ്ദാക്കി. നിയമം റദ്ദായതോടെ ഒരു തൊഴിലുടമയ്ക്ക് കീഴില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ പ്രവാസി തൊഴിലാളികള്‍ക്ക് ആവശ്യമെങ്കില്‍ മറ്റൊരു കമ്പനിയിലേക്ക് മാറാം.

തൊഴില്‍ കരാര്‍ കാലാവധി അവസാനിച്ചതിന്റെയോ പിരിച്ചു വിട്ടതിന്റെയോ കരാര്‍ അവസാനിച്ചതിന്റെയോ തെളിവുകള്‍ ഹാജരാക്കിയാല്‍ മതിയാവും.

2021 ജനുവരി ഒന്നു മുതല്‍ എന്‍.ഒ.സി റദ്ദാക്കിയത് പ്രാബല്യത്തില്‍ വരും എന്നാണ് സൂചനകള്‍. 2014ലാണ് ഈ നിയമം നടപ്പിലാക്കിയത്. ഇത് പ്രകാരം വിദേശികള്‍ക്ക് മറ്റൊരു കമ്പനിയിലേക്ക് മാറണമെങ്കില്‍ നിലവിലെ തൊഴിലുടമയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമായിരുന്നു. എന്‍.ഒ.സി ഇല്ലാത്തവര്‍ക്ക് രണ്ട് വര്‍ഷത്തെ വിസാ നിരോധനവും ഏര്‍പ്പെടുത്തിയിരുന്നു.

Newsdesk

Recent Posts

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽഅഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽആരംഭിച്ചു

നല്ലൊരു ഇടവേളക്കുശേഷംസുഹാസിനി മണിരത്‌നം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന  അഞ്ചാം പ്രമാണം. എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഏപ്രിൽ ആറ് തിങ്കളാഴ്ച്ച കൊടുങ്ങല്ലൂരിനടുത്ത്…

31 mins ago

‘കടുവാക്കുന്നേൽ കുറുവച്ചൻ്റെ’ ആദ്യ ലുക്ക് എത്തി

പ്രതാപം കൊണ്ടും സമ്പത്തു കൊണ്ടും മധ്യതിരുവതാം കൂറിലെ പ്രത്യേകിച്ചുംമീനച്ചിൽ താലൂക്കിൽ നിറഞ്ഞു നിന്ന ഒരു വ്യക്തിയാണ് കടുവാക്കുന്നേൽ കുറുവച്ചൻ.പഴയ തലമുറക്കാർ…

10 hours ago

‘മെൽകൗ പോണ്ടിച്ചേരി’ ഫുൾ ഫൺ ജോണറിൽ പുതിയ ചിത്രംടൈറ്റിൽ പ്രകാശനം നടന്നു

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്…

18 hours ago

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും..”; പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

ഡിജോ ജോസ് ആൻ്റെണി സംവിധാനം ചെയ്ത് , ഈ അവധിക്കാലം ആഘോഷിക്കാനായി ലോകമെമ്പാടുംഏപ്രിൽ പത്തിന് റിലീസ് ചെയ്യുന്ന പള്ളിച്ചട്ടമ്പി എന്ന…

24 hours ago

അയർലണ്ടിന്റെ പുതിയ ഡിജിറ്റൽ വാലറ്റിനായുള്ള പൊതുജന കൺസൾട്ടേഷൻ ആരംഭിച്ചു

അയർലണ്ടിന്റെ നിർദ്ദിഷ്ട ഡിജിറ്റൽ വാലറ്റ് ആപ്പിനായുള്ള പൊതുജന കൺസൾട്ടേഷൻ ആരംഭിച്ചു.ജനന സർട്ടിഫിക്കറ്റുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ തുടങ്ങിയ രേഖകൾ സുരക്ഷിതമായി ആക്‌സസ്…

2 days ago

രുചിയേറും ‘വിഷു സദ്യ’ ഒരുക്കി ഊട്ടുപുര; ഇപ്പോൾ ബുക്ക്‌ ചെയ്യാം

ഈ വിഷു ദിനത്തിൽ രുചിയുടെ കൈനീട്ടവുമായി 'ഊട്ടുപുര' സ്പെഷ്യൽ സദ്യ. ഉപ്പേരി മുതൽ അടപ്രഥമൻ ഉൾപ്പെടെയുള്ള വിഭവ സമൃദ്ധമായ വിഷു…

2 days ago