gnn24x7

എന്‍.ഒ.സി നിയമം റദ്ദ് ചെയ്ത് ഒമാന്‍

0
207
gnn24x7

മസ്‌കറ്റ്: പ്രവാസികള്‍ക്ക് ആശ്വാസ തീരുമാനവുമായി ഒമാന്‍. പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ട നോ ഒബ്ജക്ഷന്‍ നിയമം(എന്‍.ഒ.സി നിയമം) റദ്ദാക്കി. നിയമം റദ്ദായതോടെ ഒരു തൊഴിലുടമയ്ക്ക് കീഴില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ പ്രവാസി തൊഴിലാളികള്‍ക്ക് ആവശ്യമെങ്കില്‍ മറ്റൊരു കമ്പനിയിലേക്ക് മാറാം.

തൊഴില്‍ കരാര്‍ കാലാവധി അവസാനിച്ചതിന്റെയോ പിരിച്ചു വിട്ടതിന്റെയോ കരാര്‍ അവസാനിച്ചതിന്റെയോ തെളിവുകള്‍ ഹാജരാക്കിയാല്‍ മതിയാവും.

2021 ജനുവരി ഒന്നു മുതല്‍ എന്‍.ഒ.സി റദ്ദാക്കിയത് പ്രാബല്യത്തില്‍ വരും എന്നാണ് സൂചനകള്‍. 2014ലാണ് ഈ നിയമം നടപ്പിലാക്കിയത്. ഇത് പ്രകാരം വിദേശികള്‍ക്ക് മറ്റൊരു കമ്പനിയിലേക്ക് മാറണമെങ്കില്‍ നിലവിലെ തൊഴിലുടമയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമായിരുന്നു. എന്‍.ഒ.സി ഇല്ലാത്തവര്‍ക്ക് രണ്ട് വര്‍ഷത്തെ വിസാ നിരോധനവും ഏര്‍പ്പെടുത്തിയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here