മസ്‌കറ്റ്: യു.എ.ഇ- ഇസ്രഈല്‍ സമാധാന പദ്ധതിക്കു ധാരണയായതിനു ദിവസങ്ങള്‍ക്കു ശേഷം ഇസ്രഈല്‍ വിദേശ കാര്യമന്ത്രിയെ ഫോണില്‍ വിളിച്ച് ഒമാന്‍ വിദേശ കാര്യ മന്ത്രി യൂസഫ് ബിന്‍ അലവി ബിന്‍ അബ്ദുള്ള.
പരസ്പരം സഹകരണം ശക്തിപ്പെടുത്തേണ്ട ആവശ്യകതയെ പറ്റിയും , യു.എ.ഇ- ഇസ്രഈല്‍ സഹകരണത്തെക്കുറിച്ചും മേഖലയിലെ മറ്റു പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇരു മന്ത്രിമാരും സംസാരിച്ചു.
ഇതോടൊപ്പം ഫലസ്തീന്‍ രാഷ്ട്രീയ ഗ്രൂപ്പായ ഫത്തയുമായും ഒമാന്‍ വിദേശ കാര്യ മന്ത്രി സംസാരിച്ചു. പശ്ചിമേഷ്യയിലെ സമഗ്രവും നീതിയുക്തവും ശ്വാശ്വതവുമായ സമാധാനത്തെ ഒമാന്‍ പിന്തുണയ്ക്കുന്നുണ്ടെന്നും ഇസ്രഈല്‍ ഫലസ്തീന്‍ സമാധാന ശ്രമങ്ങള്‍ക്കുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കേണ്ടതുണ്ടെന്നും ബിന്‍ അബ്ദുള്ള പറഞ്ഞു. യു.എ.ഇക്കു പിന്നാലെ ഒമാനും ബഹ്‌റിനും ഇസ്രഈലുമായി സൗഹൃദം സ്ഥാപിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയിലാണ് ഇസ്രഈലും യു.എ.ഇയും തമ്മില്‍ നയതന്ത്ര ബന്ധത്തിന് ധാരണയായത്. വെസ്റ്റ് ബാങ്ക് ഭാഗങ്ങള്‍ പിടിച്ചടക്കുന്നത് നിര്‍ത്തുമെന്ന ഇസ്രഈലിന്റെ ഉറപ്പിന്റെ പുറത്താണ് തീരുമാനം.
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…