gnn24x7

ഇസ്രഈല്‍ വിദേശ കാര്യമന്ത്രിയെ ഫോണില്‍ വിളിച്ച് ഒമാന്‍ വിദേശ കാര്യ മന്ത്രി

0
174
gnn24x7

മസ്‌കറ്റ്: യു.എ.ഇ- ഇസ്രഈല്‍ സമാധാന പദ്ധതിക്കു ധാരണയായതിനു ദിവസങ്ങള്‍ക്കു ശേഷം ഇസ്രഈല്‍ വിദേശ കാര്യമന്ത്രിയെ ഫോണില്‍ വിളിച്ച് ഒമാന്‍ വിദേശ കാര്യ മന്ത്രി യൂസഫ് ബിന്‍ അലവി ബിന്‍ അബ്ദുള്ള.

പരസ്പരം സഹകരണം ശക്തിപ്പെടുത്തേണ്ട ആവശ്യകതയെ പറ്റിയും , യു.എ.ഇ- ഇസ്രഈല്‍ സഹകരണത്തെക്കുറിച്ചും മേഖലയിലെ മറ്റു പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇരു മന്ത്രിമാരും സംസാരിച്ചു.

ഇതോടൊപ്പം ഫലസ്തീന്‍ രാഷ്ട്രീയ ഗ്രൂപ്പായ ഫത്തയുമായും ഒമാന്‍ വിദേശ കാര്യ മന്ത്രി സംസാരിച്ചു. പശ്ചിമേഷ്യയിലെ സമഗ്രവും നീതിയുക്തവും ശ്വാശ്വതവുമായ സമാധാനത്തെ ഒമാന്‍ പിന്തുണയ്ക്കുന്നുണ്ടെന്നും ഇസ്രഈല്‍ ഫലസ്തീന്‍ സമാധാന ശ്രമങ്ങള്‍ക്കുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കേണ്ടതുണ്ടെന്നും ബിന്‍ അബ്ദുള്ള പറഞ്ഞു. യു.എ.ഇക്കു പിന്നാലെ ഒമാനും ബഹ്‌റിനും ഇസ്രഈലുമായി സൗഹൃദം സ്ഥാപിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയിലാണ് ഇസ്രഈലും യു.എ.ഇയും തമ്മില്‍ നയതന്ത്ര ബന്ധത്തിന് ധാരണയായത്. വെസ്റ്റ് ബാങ്ക് ഭാഗങ്ങള്‍ പിടിച്ചടക്കുന്നത് നിര്‍ത്തുമെന്ന ഇസ്രഈലിന്റെ ഉറപ്പിന്റെ പുറത്താണ് തീരുമാനം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here