ഒമാൻ; കൊറോണ വൈറസ് കൂടുതൽ വ്യാപിക്കുന്നത് ഒഴിവാക്കാൻ കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഒമാൻ എല്ലാ ബീച്ചുകളും അടയ്ക്കുന്നതായി അറിയിച്ചു. ഒക്ടോബർ 11 ഞായറാഴ്ച മുതൽ ഒക്ടോബർ 24 വരെ രാത്രി 8 നും പുലർച്ചെ 5 നും ഇടയിൽ രാത്രി സമയ കർഫ്യൂ വീണ്ടും ഏർപ്പെടുത്താനും രാജ്യം തീരുമാനിച്ചതായി കോവിഡ് -19 സുപ്രീം സമിതി വെള്ളിയാഴ്ച പ്രഖ്യാപിച്ചു.
എല്ലാ പ്രായക്കാർക്കിടയിലും COVID-19 മൂലമുള്ള കേസുകളുടെയും മരണങ്ങളുടെയും എണ്ണം വർദ്ധിച്ചതായി റിപ്പോർട്ടുകൾ വന്ന സാഹചര്യത്തിലാണ് ഈ നടപടി. മുൻകരുതൽ നടപടികൾ പാലിക്കാത്ത വാണിജ്യ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
ആശുപത്രി വാർഡുകളിലും തീവ്രപരിചരണ വിഭാഗങ്ങളിലും രോഗികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആരോഗ്യമേഖലയിലും ആരോഗ്യ പ്രവർത്തകരിലും വളരെയധികം സമ്മർദ്ദം ഉണ്ടാവുന്നു.
ഒമാനിൽ ഇതുവരെ കോവിഡ് -19 മൂലം മരിച്ചത് 1009 പേരാണ്. 1,04,129 പേർക്ക് രോഗം ബാധിച്ചു. ഗൾഫിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ മരണനിരക്ക് ഒമാനിലാണ്. 4,996 മരണങ്ങളുമായി സൗദി അറേബ്യയാണ് ഒന്നാമത്.
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…