കോവിഡ് നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി നീക്കുന്നതിന്‍റെ ഭാഗമായി വിദേശരാജ്യങ്ങളില്‍ നിന്നും ഖത്തരി ഐഡിയുള്ളവര്‍ക്ക് രാജ്യത്തേക്ക് വരാന്‍ ഭരണകൂടം അനുമതി നല്‍കി. ഇതിനായി കോവിഡ് റിസ്ക് കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക എല്ല രണ്ടാഴ്ച്ച കൂടുമ്പോഴും ആരോഗ്യമന്ത്രാലയം പുറത്തിറക്കും.
കോവിഡ് അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് വരുന്നവര്‍ക്ക് ക്വറന്റീൻ കാലയളവില്‍ ഇഹ്തിറാസ് ആപ്പില്‍ മഞ്ഞ നിറത്തിലുള്ള ക്യൂആര്‍ കോഡായിരിക്കും എന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഖത്തറിലിറങ്ങി ആറ് ദിവസത്തിന് ശേഷം മാത്രമേ കോവിഡ് ടെസ്റ്റ് നടത്താന്‍ പറ്റുകയുള്ളൂവെന്നും മന്ത്രാലയം വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തില്‍ ഖത്തറിലെത്തുന്ന എല്ലാ തരം യാത്രക്കാരും എയര്‍പോര്‍ട്ടിലിറങ്ങിയ ഉടന്‍ ഫോണുകളില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രവര്‍ത്തനക്ഷമമാക്കണം. കോവിഡ് റിസ്ക് കുറഞ്ഞ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഒരാഴ്ച്ചത്തെ ക്വറന്റീൻ കാലയളവാണ് ആരോഗ്യമന്ത്രാലയം നിര്‍ദേിച്ചിട്ടുള്ളത്.
യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ടിലിറങ്ങിയത് മുതല്‍ ക്വറന്റീൻ പൂർത്തിയാക്കുന്ന ഒരാഴ്ച മുഴുവന്‍ മഞ്ഞ നിറത്തിലുള്ള സ്റ്റാറ്റസായിരിക്കും ഇഹ്തിറാസ് ആപ്പില്‍ കാണിക്കുകയെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ അറിയിപ്പ്.
ബ്രാം കൊടുങ്കാറ്റ് അയർലണ്ടിൽ കര തൊടുമ്പോൾ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ 11 കൗണ്ടികൾക്ക് ഓറഞ്ച് വിൻഡ് അലേർട്ട് നൽകിയിട്ടുണ്ട്.…
ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട് – കേരള ചാപ്റ്റർ സാണ്ടിഫോർഡ് യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതായി ഐഒസി…
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്തൻ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.അതേസമയം, ഒന്ന് മുതൽ ആറുവരെയുള്ള…
നടിയെ ആക്രമിച്ച കേസിൽ ഇന്ന് വിധി പറയും. സംഭവം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് വിചാരണ കോടതി കേസിൽ വിധി…
ഡൽഹി: റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിന്റെ ഇന്ത്യ സന്ദർശനം വൻ വിജയമെന്ന് ഇന്ത്യാ ഗവൺമെൻ്റ. എന്നും ഓർമ്മിക്കപ്പെടുന്ന സന്ദർശനമാവും ഇതെന്നും…
വിശ്വാസ്, വധുവിനെ തേടുന്നു എന്ന പരസ്യം സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. റെജി ഫോട്ടോ പാർക്ക് സംവിധാനം ചെയ്യുന്ന കാഞ്ചി…