തിരുവനന്തപുരം: പ്രവാസികളുടെ പ്രശ്നനങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു,
തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ സ്ഥിതി മോശമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍,യുഎഇ യില്‍ ഉള്ള 2.8 ദശലക്ഷം ഇന്ത്യന്‍ പ്രവാസികളില്‍ ഒരു ദശലക്ഷത്തില്‍ അധികം പേര്‍ മലയാളികളാണ്. പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച് നോര്‍ക്ക വിവിധ എംബസികള്‍ക്ക്
കത്തയച്ചിട്ടുണ്ട്. ഗള്‍ഫിലെ മലയാളികള്‍ക്കായി ഹെല്‍പ്പ് ഡെസ്ക് തുടങ്ങുമെന്ന് നേരത്തെ മുഖ്യമന്ത്രി അറിയിച്ചിരുന്നു.
യുഎയിലെ സ്കൂളുകള്‍ഫീസ് താല്‍ക്കാലികമായി ഒഴിവാക്കണം എന്നതിലും പാസ്പ്പോര്‍ട്ട് പുതുക്കുന്നതിലും ഇന്ത്യന്‍ അംബാസിഡര്‍ ഇടപെട്ടിട്ടുണ്ട്. ഇക്കാര്യം അംബാസിഡര്‍ പവന്‍ കുമാര്‍ അറിയിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡര്‍ കെ ജീവസാഗറും പ്രവാസികളുടെ
പ്രശ്നത്തില്‍ ഇടപെട്ടിട്ടുണ്ടെന്ന് അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.കുവൈറ്റ്,യുഎഇ,ഖത്തര്‍,ഒമാന്‍,സൗദി അറേബ്യ,എന്നിവിടങ്ങളിലൊക്കെ മലയാളികള്‍ കൊറോണ വൈറസ് ബാധയുടെ പാശ്ചാത്തലത്തില്‍ ആശങ്കയിലാണ്.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…