gnn24x7

പ്രവാസികളുടെ പ്രശ്നനങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയെന്ന് മുഖ്യമന്ത്രി

0
242
gnn24x7

തിരുവനന്തപുരം: പ്രവാസികളുടെ പ്രശ്നനങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു,

തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണ വൈറസ്‌ ബാധയെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ സ്ഥിതി മോശമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍,യുഎഇ യില്‍ ഉള്ള 2.8 ദശലക്ഷം ഇന്ത്യന്‍ പ്രവാസികളില്‍ ഒരു ദശലക്ഷത്തില്‍ അധികം പേര്‍ മലയാളികളാണ്. പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച് നോര്‍ക്ക വിവിധ എംബസികള്‍ക്ക്
കത്തയച്ചിട്ടുണ്ട്. ഗള്‍ഫിലെ മലയാളികള്‍ക്കായി ഹെല്‍പ്പ് ഡെസ്ക് തുടങ്ങുമെന്ന് നേരത്തെ മുഖ്യമന്ത്രി അറിയിച്ചിരുന്നു.

യുഎയിലെ സ്കൂളുകള്‍ഫീസ്‌ താല്‍ക്കാലികമായി ഒഴിവാക്കണം എന്നതിലും പാസ്പ്പോര്‍ട്ട് പുതുക്കുന്നതിലും ഇന്ത്യന്‍ അംബാസിഡര്‍ ഇടപെട്ടിട്ടുണ്ട്. ഇക്കാര്യം അംബാസിഡര്‍ പവന്‍ കുമാര്‍ അറിയിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡര്‍ കെ ജീവസാഗറും പ്രവാസികളുടെ 
പ്രശ്നത്തില്‍ ഇടപെട്ടിട്ടുണ്ടെന്ന് അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.കുവൈറ്റ്,യുഎഇ,ഖത്തര്‍,ഒമാന്‍,സൗദി അറേബ്യ,എന്നിവിടങ്ങളിലൊക്കെ മലയാളികള്‍ കൊറോണ വൈറസ്‌ ബാധയുടെ പാശ്ചാത്തലത്തില്‍ ആശങ്കയിലാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here