Gulf

മൂന്നു വർഷമായി ഇക്കാമ പുതുക്കാൻ കഴിയാതെ ദുരിതത്തിലായ ഹൈദരാബാദ് സ്വദേശികളായ ഫാമിലിയെ പ്ലീസ് ഇന്ത്യ നാട്ടിലെത്തിച്ചു

റിയാദ്: കൊറോണ കാരണം ജോലി നഷ്ടപ്പെട്ട്  ഇക്കാമ ലവി അടക്കാനാകെ  3 വർഷമായി  ഇക്കാമ പുതുക്കാനാകാതെ ദുരിതത്തിലായ ഹൈദരാബാദ് സ്വദേശികളായ കുടുംബത്തിനു  കഴിഞ്ഞ  8 മാസമായി തണലായി മാറുകയായിരുന്നു പ്ലീസ്  ഇന്ത്യ  പ്രവര്‍ത്തകർ.  കഠിനമായ പരിശ്രമത്തിലൂടെ  കഴിഞ്ഞ ദിനത്തിൽ  ഈ കുടുംബത്തെ  നാട്ടിലെത്തിക്കാൻ സാധിച്ചു.

റിയാദിൽ മാസംതോറും നടക്കുന്ന പബ്ലിക് അദാലത്തിൽ പരാതിയുമായി വരുകയായിരുന്നു ഈ ദമ്പതികൾ. എങ്ങനെ എങ്കിലും ഇക്കാമ പുതിക്കി തുടർന്നു പിടിച്ചു നില്‍ക്കാനുള്ള ആഗ്രഹവുമായിട്ടാണ്  ഇവർ വന്നതു. എന്നാൽ ലവിയുടെ വർദ്ധനവും 3 വർഷമായി ഇക്കാമ പുതുക്കാത്തതും കാരണം  സ്പോൺസർ നിസ്സഹകരിക്കുകയായിരുന്നു.

തുടക്കത്തിൽ ബ്യൂട്ടീഷൻ ലേഡീസ് ബാർബർ ജോലി ചെയ്തു വന്ന മെഹറുന്നിസ വാജിദ് പിന്നീട് കുട്ടികൾക്ക് ട്യൂഷൻ എടുത്താണ് ജീവിതം മുന്നോട്ടു നയിച്ചത്. അതിനിടയിൽ സൗദിയിലെ പ്രശസ്തമായ ഒരു കമ്പനിയിൽ പത്ത് വർഷമായി ജോലി ചെയ്തു വരികയായിരുന്ന ഭർത്താവ് മുഹമ്മദ് വാഹിദിന്റെ ജോലി സ്വദേശിവൽക്കരണത്തിൽ നഷ്ടമായി. പിന്നീട് ടാക്സി ഓടിയും കുട്ടികളെ സ്കൂളിൽ കൊണ്ടുപോയും  ചെറിയ ജോലികൾ ചെയ്തുമാണ് കാലം കഴിച്ചുകൂട്ടിയത്. ഒടുവിൽ ഇഖാമ പുതുക്കാൻ കഴിയാതെ ലൈസൻസ് കാലാവധി കഴിഞ്ഞ് സ്വന്തം വാഹനം തൂക്കി വിൽക്കേണ്ട അവസ്ഥ വരെ എത്തി.

ചരിത്രം അന്തിയുറങ്ങുന്ന നൈസാമിന്റെ നാട്ടിലെ ഹൈദരാബാദ്- ഓൾഡ് സിറ്റി ( പുരാതന നഗരത്തിൽ ) നിന്നുള്ളവരാണ് മെഹറുന്നിസ വാജിദും, മുഹമ്മദ് വാഹിദുദീൻ എന്ന ഈ ദമ്പതികൾ. ഇവർക്ക് ഷുഹൈബ് നൂർ ബേബി എന്നീ മൂന്ന് മക്കളുണ്ട്. 2010 ഏപ്രിൽ 28ന് ആദ്യമായി സൗദിയിൽ എത്തിയ ഈ കുടുംബം നീണ്ട പതിനൊന്നു വർഷങ്ങൾക്കു ശേഷം നാട്ടിലേക്ക് മടങ്ങി. റിയാദിൽ തുമാമ- യർ മൂക്ക് ഭാഗത്ത് താമസിച്ചുവരികയായിരുന്ന ഇവർ സ്വന്തം വീട്ടിലെ എയർകണ്ടീഷൻ എടുത്ത് വിറ്റാണ് ജീവിതം കഴിഞ്ഞിരുന്നത് എന്ന് പ്ലീസ് ഇന്ത്യ പ്രവർത്തകരുടെ നിരന്തരമുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞത്.

എങ്ങനെയെങ്കിലും തുടർന്നും പിടിച്ചു നിൽക്കണം എന്ന ഈ കുടുംബത്തിന്റെ ആവശ്യം പ്ലീസ് ഇന്ത്യ പ്രവർത്തകർ പ്രത്യേകം പഠിച്ചതിനുശേഷം ഇവരെ മടക്കി യാത്ര അയക്കുന്നത് ആയിരിക്കും നല്ലത് എന്ന് മനസ്സിലാക്കുകയായിരുന്നു. വീടിന്റെ വാടക കുടിശ്ശികയും രണ്ടു പേർക്കുള്ള മടക്കയാത്രയ്ക്കുള്ള ടിക്കറ്റും പിരിച്ചു നൽകി ആണ് പ്ലീസ് ഇന്ത്യയുടെ വെൽഫെയർ വിങ്ങ് മാതൃക കാണിച്ചത്.

എട്ടു മാസങ്ങൾക്ക് മുമ്പ് ഇവരുടെ പരാതികൾ പ്ലീസ് ഇന്ത്യ ഗ്ലോബൽ നേതാക്കൾ വിദേശ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ കൊണ്ടു വരികയും ചെയ്തു. ചെയർമാൻ ലത്തീഫ് തെച്ചിയോടൊപ്പം അഡ്വക്കേറ്റ് ജോസ് എബ്രഹാം, അഡ്വക്കേറ്റ് റിജി ജോയ്,നീതു ബെൻ മിനി മോഹൻ, മൂസ മാസ്റ്റർ, ബക്കർ മാസ്റ്റർ, ഇബ്രാഹിം മുക്കം, സഹീർ ചേവായൂർ, അൻഷാദ് കരുനാഗപ്പള്ളി, രാഗേഷ് മണ്ണാർക്കാട്, വിജയ ശ്രീരാജ് എന്നിവർ വിവിധഘട്ടങ്ങളിൽ സഹായവുമായി കൂടെ ഉണ്ടായിരുന്നു. കഴിഞ്ഞദിവസം റിയാദിൽ നിന്നും കുവൈറ്റ് വഴി ഹൈദരാബാദിലേക്ക് ഈ കുടുംബത്തെ പ്ലീസ് ഇന്ത്യ പ്രവർത്തകർ യാത്രയാക്കി.

Newsdesk

Recent Posts

കിൽകാർബെറി ഗ്രേഞ്ച് മലയാളി അസ്സോസിയേഷന് (KIGMA) പുതിയ ഭാരവാഹികൾ

ഡബ്ലിൻ, അയർലണ്ട്; കിൽകാർബെറി ഗ്രേഞ്ച് മലയാളി അസോസിയേഷൻ (KIGMA) 2026 വർഷത്തേയ്ക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ഭാരവാഹികൾ ചുമതലയേൽക്കുകയും ചെയ്തു.…

39 mins ago

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

19 hours ago

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

1 day ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

1 day ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

2 days ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

2 days ago