Categories: Gulf

കോവിഡ്–19; യുഎഇയിൽ ക്വാറന്റീൻ നടപടികൾക്ക് വിധേയരായില്ലെങ്കിൽ തടവും പിഴയും

ദുബായ്: കോവിഡ്–19 ബാധയുള്ളവർ ക്വാറന്റീൻ നടപടികൾക്ക് വിധേയരായില്ലെങ്കിൽ തടവും പിഴയും ചുമത്തുമെന്നും‌ അധികൃതർ വ്യക്തമാക്കി. അഞ്ച് വർഷം തടവും അരലക്ഷം മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴയുമാണ് നിയമലംഘകർക്ക് ചുമത്തുക. ഫെ‍ഡറൽ നിയമം 14 (2014) പ്രകാരം പൊതുജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുംവിധം മനപ്പൂർവം വൈറസുകൾ പരത്തുന്നവർ ജയിൽ ശിക്ഷ അനുഭവിക്കുകയും പിഴയൊടുക്കേണ്ടി വരികയും ചെയ്യുമെന്ന് യുഎഇ അറ്റോർണി ജനറൽ ഹമദ് സെയിഫ് അൽ ഷംസി പറഞ്ഞു.

കൂടാതെ, തങ്ങൾക്ക് രോഗബാധയുണ്ടെന്നു മനസിലാക്കുകയും ആരോഗ്യ സംവിധാനങ്ങൾ ഉപയോഗിക്കാതിരിക്കുകയും ചെയ്ത് അനുമതിയില്ലാതെ രാജ്യത്തിന് പുറത്ത് യാത്ര ചെയ്യുന്നവര്‍ മൂന്ന് വർഷം വരെ ജയിൽ ശിക്ഷയനുഭവിക്കുകയും 10,000 മുതൽ അരലക്ഷം ദിർഹം വരെ പിഴയൊടുക്കുകയും ചെയ്യണം. അതുപോലെ രോഗ ബാധിതനായ ശേഷം രാജ്യത്തെത്തുന്നവരും നിയമ നടപടികൾക്ക് വിധേയരാകേണ്ടിവരുമെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി.

Newsdesk

Recent Posts

ഡബ്ലിനിലെ പുതിയ 145 കോസ്റ്റ് റെന്റൽ അപ്പാർട്ടുമെന്റുകൾക്കായി ലഭിച്ചത് 2,100 ൽ അധികം അപേക്ഷകൾ

തെക്കൻ ഡബ്ലിനിലെ Tallaghtൽ പ്രതിമാസം €1,875 വരെ വാടക ഈടാക്കുന്ന 145 പുതിയ കോസ്റ്റ് റെന്റൽ അപ്പാർട്ടുമെന്റുകൾക്കായി 2,100-ലധികം അപേക്ഷകൾ…

2 hours ago

എം.എ.നിഷാദിൻ്റെ ലർക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

മുകളിലും താഴെയുമായി ജനപ്രിയ താരങ്ങളായ സൈജുക്കുറുപ്പ്, അനുമോൾ, അജു വർഗീസ്, മഞ്ജൂ പിള്ള എന്നിവരുടെ ക്ലോസ് ലുക്കോടെ എം.എ.നിഷാദ് സംവിധാനം…

3 hours ago

Union Budget 2026: ആദായ നികുതി സ്ലാബിൽ മാറ്റമില്ല; ഏപ്രിൽ 1 മുതൽ പുതിയ നിയമം

മൂന്നാം നരേന്ദ്ര മോദി സർക്കാറിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നു. തുടർച്ചയായി 9 ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന…

8 hours ago

കൂടോത്രം ഫെബ്രുവരി പന്ത്രണ്ടിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന ചിത്രത്തിൻ്റെ  റിലീസ് ഫെബ്രുവരി പന്ത്രണ്ടിന് പ്രഖ്യാപിച്ചിരിക്കുന്നു. പ്രശസ്ത നടൻ ദുൽഖർ…

22 hours ago

പുതിയ വാടക നിയമങ്ങൾ നിങ്ങളുടെ പ്രോപ്പർട്ടിയെ എങ്ങനെ ബാധിക്കും?

പുതിയ വാടക മാറ്റങ്ങൾ നിലവിലുള്ള വാടകക്കാർക്ക് ബാധകമാകില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. 2026 മാർച്ച് മുതലുള്ള വാടകക്കാർക്ക് മാത്രമേ അവ ബാധകമാകൂ.…

1 day ago

ട്രാവൽ കൺഫർമേഷൻ നോട്ടീസിന്റെ കാലാവധി നീട്ടി

ട്രാവൽ കൺഫർമേഷൻ നോട്ടീസിന്റെ കാലാവധി 2026 ഫെബ്രുവരി 28 വരെ നീട്ടി. രജിസ്ട്രേഷൻ പ്രോസസ്സ് ചെയ്യുന്നതിൽ ഇമിഗ്രേഷൻ സർവീസസ് നിലവിൽ…

2 days ago