Gulf

യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് വീണ്ടും മഴ; ജാഗ്രതാ നിര്‍ദേശം നല്‍കി

അബുദാബി: യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് വീണ്ടും മഴ ലഭിച്ചതോടെ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. വാഹനം ഓടിക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നാണ് അറിയിപ്പ്. റോഡുകളിലെ ഇലക്ട്രോണിക് സൈന്‍ ബോര്‍ഡുകളില്‍ ഓരോ സമയവും മാറിമാറി വരുന്ന വേഗപരിധികള്‍ ശ്രദ്ധിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

സാമൂഹിക മാധ്യമങ്ങളിലൂടെയും അബുദാബി പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏതാനും ആഴ്‍ചകള്‍ക്ക് മുമ്പ് യുഎഇയിലെ കിഴക്കന്‍ എമിറേറ്റുകളിലും തെക്കന്‍ പ്രദേശങ്ങളിലും ശക്തമായ മഴ ലഭിച്ചിരുന്നു. ഫുജൈറയിലും റാസല്‍ഖൈമയിലും പല സ്ഥലങ്ങളില്‍ വെള്ളം കയറുകയും അത് നാശനഷ്‍ടങ്ങള്‍ക്ക് കാരണമാവുകയും ചെയ്‍തു. 

ശനിയാഴ്‍ച യുഎഇയുടെ വിവിധ പ്രദേശങ്ങള്‍ മേഘാവൃതമായിരിക്കുമെന്നും മഴയ്‍ക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കുമെന്നതിനാല്‍ ശക്തമായ പൊടിക്കാറ്റിനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്. ഇത് കണക്കിലെടുത്ത് എതാനും പ്രദേശങ്ങളില്‍ ശനിയാഴ്‍ച രാത്രി എട്ട് മണി വരെ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു.
 

Sub Editor

Recent Posts

തിരുവനന്തപുരം ജനശ്രുതി മീഡിയയുടെ 2026ലെ ജനശ്രേഷ്ഠ പുരസ്കാരം ജോസ് കുമ്പിളുവേലിക്കും രാജു കുന്നക്കാട്ടിനും

തിരുവനന്തപുരം : തിരുവനന്തപുരം ജനശ്രുതി മീഡിയയുടെ 2026 ലെ ജനശ്രേഷ്ഠ പുരസ്കാരം പ്രഖ്യാപിച്ചു. മാധ്യമ~സാംസ്കാരിക, പൊതുപ്രവര്‍ത്തന രംഗങ്ങളില്‍ മികവ് തെളിയിച്ച…

3 hours ago

ആചാരങ്ങളിൽനിന്ന് അനുഭവത്തിലേക്ക് പ്രവേശിക്കുവാൻ കഴിഞ്ഞ വിശുദ്ധ കന്യകമറിയത്തിൻറെ ജീവിതം മാതൃകയാക്കണം റവ. ജെയിംസ് കെ. ജോൺ

ഡിട്രോയിറ്റ്: അമേരിക്കയിലെയും കാനഡയിലെയും വിശ്വാസികളുടെ പ്രധാന പ്രാർത്ഥനാ കൂട്ടായ്മയായ ഇന്റർനാഷണൽ പ്രെയർ ലൈനിന്റെ (IPL) 653-ാമത് ഓൺലൈൻ പ്രാർത്ഥനാ യോഗം…

19 hours ago

ഇൽഹാൻ ഉമറിന്റെ കോടതിയേതര വിവരങ്ങൾ പൂർണ്ണമായി പുറത്തുവിടേണ്ടതില്ലെന്ന് ഫെഡറൽ കോടതി

മിനെസോട്ട: മിനെസോട്ട നിന്നുള്ള യു.എസ്. പ്രതിനിധി ഇൽഹാൻ ഉമറിന്റെ വാഷിംഗ്ടൺ ഡി.സിയിലുള്ള വസതിയിൽ കഴിഞ്ഞ മാസം നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട…

19 hours ago

നിയുക്ത മേയർ നിത്യ രാമൻ സിറ്റി ഹാളിൽ ദീപാവലി ആഘോഷിച്ച് ചരിത്രം കുറിച്ചു

ലോസ് ഏഞ്ചൽസ്: ലോസ് ഏഞ്ചൽസിലെ ആദ്യ ദക്ഷിണേഷ്യൻ വംശജയായ നിയുക്ത മേയർ നിത്യ രാമൻ സിറ്റി ഹാളിൽ ദീപാവലി ആഘോഷിച്ച്…

19 hours ago

ക്രിംസൺ പിയർ ആരംഭിച്ചു

പുതിയ തലമുറയിൽപ്പെട്ട അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർ നേരിടുന്ന പ്രശ്‌നങ്ങളിലേക്ക് കടന്നു ചെല്ലുന്ന ഒരു ചിത്രമാണ് ക്രിംസൺ പിയർ. നവാഗതനായ പ്രശാന്ത്…

20 hours ago

ഡബ്ലിനിൽ സംഗീതവിരുന്നുമായി ബോളിവുഡിന്റെ ഇതിഹാസ ഗായകൻ ഉദിത് നാരായണും മകൻ ആദിത്യ നാരായണും; ‘Bade Miyan Chote Miyan’ ഡിസംബർ 21-ന്

ബോളിവുഡ് സംഗീതത്തിന്റെ സുവർണകാലത്തെ അനശ്വര ഗാനങ്ങളുമായി സംഗീതപ്രേമികളുടെ പ്രിയപ്പെട്ട ഗായകൻ ഉദിത് നാരായൺ അയർലണ്ടിലെത്തുന്നു. മകനും ഗായകനും അവതാരകനുമായ ആദിത്യ…

20 hours ago