gnn24x7

യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് വീണ്ടും മഴ; ജാഗ്രതാ നിര്‍ദേശം നല്‍കി

0
176
gnn24x7

അബുദാബി: യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് വീണ്ടും മഴ ലഭിച്ചതോടെ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. വാഹനം ഓടിക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നാണ് അറിയിപ്പ്. റോഡുകളിലെ ഇലക്ട്രോണിക് സൈന്‍ ബോര്‍ഡുകളില്‍ ഓരോ സമയവും മാറിമാറി വരുന്ന വേഗപരിധികള്‍ ശ്രദ്ധിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

സാമൂഹിക മാധ്യമങ്ങളിലൂടെയും അബുദാബി പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏതാനും ആഴ്‍ചകള്‍ക്ക് മുമ്പ് യുഎഇയിലെ കിഴക്കന്‍ എമിറേറ്റുകളിലും തെക്കന്‍ പ്രദേശങ്ങളിലും ശക്തമായ മഴ ലഭിച്ചിരുന്നു. ഫുജൈറയിലും റാസല്‍ഖൈമയിലും പല സ്ഥലങ്ങളില്‍ വെള്ളം കയറുകയും അത് നാശനഷ്‍ടങ്ങള്‍ക്ക് കാരണമാവുകയും ചെയ്‍തു. 

ശനിയാഴ്‍ച യുഎഇയുടെ വിവിധ പ്രദേശങ്ങള്‍ മേഘാവൃതമായിരിക്കുമെന്നും മഴയ്‍ക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കുമെന്നതിനാല്‍ ശക്തമായ പൊടിക്കാറ്റിനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്. ഇത് കണക്കിലെടുത്ത് എതാനും പ്രദേശങ്ങളില്‍ ശനിയാഴ്‍ച രാത്രി എട്ട് മണി വരെ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു.
 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here