അബുദാബി: യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് റമദാന്‍ മാസത്തില്‍ ബാധകമായ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. രാജ്യത്തെ മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ചുള്ള അറിയിപ്പ് പുറപ്പെടുവിച്ചത്. ആകെ പ്രവൃത്തി സമയത്തില്‍ രണ്ട് മണിക്കൂറിന്റെ കുറവ് വരുത്തണമെന്നാണ് അറിയിച്ചിട്ടുള്ളത്.
യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് സാധാരണ ഗതിയില്‍ ഒരു ദിവസം എട്ട് മണിക്കൂറാണ് നിയമപ്രകാരമുള്ള പ്രവൃത്തി സമയം. ആഴ്‍ചയില്‍ ഇങ്ങനെ 48 മണിക്കൂറാണ് ജോലി ചെയ്യേണ്ടത്. റമദാനില്‍ ഇത് പ്രതിദിനം ആറ് മണിക്കൂറായം ആഴ്ചയില്‍ 36 മണിക്കൂറായും കുറയുമെന്നാണ് മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. പ്രതിദിന പ്രവൃത്തിസമയ പരിധി മറികടക്കാതെ ജോലിയുടെ സ്വഭാവവും ആവശ്യകതയും പരിഗണിച്ച് കമ്പനികള്‍ക്ക് അനിയോജ്യമായ തരത്തില്‍ ജോലി സമയം ക്രമീകരിക്കുകയോ താമസ സ്ഥലങ്ങളില്‍ ഇരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കുകയോ ചെയ്യാമെന്നും അറിയിപ്പില്‍ പറയുന്നു.
പ്രതിദിനം ആറ് മണിക്കൂറില്‍ അധികം ചെയ്യുന്ന ജോലി ഓവര്‍ ടൈം ജോലി ആയി കണക്കാക്കി ഇതിന് അധിക വേതനം നല്‍കണം. ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ റമദാനിലെ പ്രവൃത്തി സമയം സംബന്ധിച്ച് നേരത്തെ തന്നെ യുഎഇയിലെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസ് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
Follow this link to join my WhatsApp group: https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…