ദുബായ്: ദുബായിലെ പബ്ലിക് ബസുകളിൽ ചരിത്രം പിറന്നു; മൂന്ന് വനിതാ ഡ്രൈവർമാർ വളയം പിടിച്ചു. മധ്യപൂർവ ദേശത്തെ ആദ്യത്തെ വനിതാ ഡ്രൈവർമാരെയാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി നിരത്തിലിറക്കിയത്. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായുള്ള ആദ്യ ബാച്ചുകാരാണ് മൂന്നു വനിതാ ഡ്രൈവർമാർ. ദുബായിക്കകത്തെ ബസുകൾ ഇവർ വെള്ളിയാഴ്ച മുതൽ ഒാടിച്ചുതുടങ്ങിയതായി അധികൃതർ അറിയിച്ചു.
പുരുഷ ഡ്രൈവർമാരെ പോലെ മികച്ച വനിതാ ഡ്രൈവർമാരെയും വാർത്തെടുക്കുന്നതായി പബ്ലിക് ട്രാൻസ്പോർട് ഏജൻസി സിഇഒ അഹമദ് ഹാഷിം ബഹ്റൂസിയാൻ പറഞ്ഞു. പുരുഷ മേൽക്കോയ്മയുള്ള മേഖലയിൽ വനിതകൾക്കും തുല്യ സ്ഥാനം നൽകുന്നു. കൂടാതെ, പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുകയും ലക്ഷ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്നു റൂട്ടുകൾ, മൂന്നു വനിതകൾ
മൂന്ന് റൂട്ടുകളിൽ മൂന്നു വനിതാ ഡ്രൈവർമാർ ബസ് ഒാടിക്കും. സർക്കുലർ റൂട്ട് 77 ആണ് ആദ്യത്തേത്. ബനിയാസ്, ദെയ്റ സിറ്റി സെന്റർ, ടി 1, ടി3 എന്നിവയെ ബന്ധപ്പെടുത്തിയുള്ളതാണ് ഇൗ റൂട്ട്.
മെട്രോ ലിങ്ക് റൂട്ടായ എഫ്36 ആണ് രണ്ടാമത്തേത്. ഇൗ റൂട്ട് മാൾ ഒാഫ് ദി എമിറേറ്റ്സ്, ദുബായ് സയൻസ് പാർക്ക്, അൽ ബർഷ സൗത്ത് എന്നീ സ്ഥലങ്ങൾ ബന്ധപ്പെട്ടാണ് ഇൗ റൂട്ടിലൂടെ ബസ് സഞ്ചരിക്കുക.
റൂട്ട് എഫ്70 ആണ് മൂന്നാമത്തേത്. മെട്രോ ലിങ്ക് സർവീസായ ഇൗ റൂട്ട് ബുർജുമാൻ, ബർ ദുബായ്, അൽ ഫാഹിദി എന്നിവയെ ബന്ധിപ്പിക്കുന്നു.
ഒട്ടേറെ വനിതാ ഡ്രൈവർമാർ
നിലവിൽ ആർടിഎയുടെ കീഴിൽ ഒട്ടേറെ വനിതാ ഡ്രൈവർമാർ പ്രവർത്തിക്കുന്നു. ടാക്സി ഡ്രൈവർമാർ– 165. ലിമോസ് ഡ്രൈവർമാർ–41. സ്കൂള്‍ ബസ് ഡ്രൈവർ–1. വരും ദിനങ്ങളിൽ കൂടുതൽ വനിതാ ബസ് ഡ്രൈവർമാരെ നിരത്തുകളിൽ കാണാമെന്നും അൽ ബഹ്റൂസിയാൻ കൂട്ടിച്ചേർത്തു.
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…