റിയാദ്: പ്രമുഖ വനിതാ അവകാശ പ്രവർത്തകയായ ലൂജൈൻ അൽ ഹത്‌ലൗളിന്റെ വിചാരണ ഭീകരതയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കുള്ള കോടതിയിലേക്ക് സൗദി അറേബ്യ മാറ്റിയതായി അവളുടെ കുടുംബം പറയുന്നു. സ്ത്രീകൾ വാഹനമോടിക്കരുതെന്ന സൗദി നിയമം ലംഘിച്ചതിന്റെ പേരില്‍ ജയിലില്‍ കഴിയുകയായിരുന്നു ലൂജൈൻ അൽ ഹത്‌ലൗൾ.
2018 മെയ് മാസത്തിൽ പ്രമുഖ വനിതാ അവകാശ പ്രവർത്തകയായ അൽ-ഹത്‌ലൂളിനെ ഒരു ഡസനോളം മറ്റ് വനിതാ പ്രവർത്തകരോടൊപ്പം അറസ്റ്റ് ചെയ്യുകയായിരുന്നു. ജയിലിലെ അവസ്ഥയിൽ പ്രതിഷേധിച്ച് ഒക്ടോബറിൽ ആഴ്ചകളോളം നിരാഹാര സമരം നടത്തിയിരുന്നു.
ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയ അൽ-ഹത്‌ലൂളിനെ ആരോഗ്യം വളരെ മോശമായ നിലയിലാണ് കണ്ടതെന്ന് കുടുംബാംഗങ്ങൾ പറയുന്നു. ശരീരമാകെ വിറയ്ക്കുന്ന അവസ്ഥയിലാണ് അവൾ എത്തിയതെന്നും ലൗജെയിനിന്റെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. കൂടാതെ ജയിൽ അധികൃതർ ഉറങ്ങാൻ സമ്മതിക്കാതെ ശല്യ പെടുത്തിയ കാരണമാണ് നിരാഹാര സമരം അവസാനിപ്പിച്ചതെന്ന് അൽ-ഹത്‌ലൂൾ പറഞ്ഞു എന്ന് സഹോദരി പറയുന്നു.
അതേസമയം സര്‍ക്കാര്‍ വിമര്‍ശകരെയും സ്ത്രീകളെയും തടവിലാക്കിയ സൗദിയുടെ നടപടിയ്‌ക്കെതിരെ ആഗോളതലത്തില്‍ വിമര്‍ശനമുയരുകയാണ്. അതേസമയം ആഗോള മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണൽ ഹൗത്തൗളിന്റെ മോചനമാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…