gnn24x7

സൗദി ആക്ടിവിസ്റ്റ് ലൂജൈൻ അൽ ഹത്‌ലൗളിന്റെ വിചാരണ തീവ്രവാദ കോടതിയിലേക്ക് മാറ്റി

0
215
gnn24x7

റിയാദ്: പ്രമുഖ വനിതാ അവകാശ പ്രവർത്തകയായ ലൂജൈൻ അൽ ഹത്‌ലൗളിന്റെ വിചാരണ ഭീകരതയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കുള്ള കോടതിയിലേക്ക് സൗദി അറേബ്യ മാറ്റിയതായി അവളുടെ കുടുംബം പറയുന്നു. സ്ത്രീകൾ വാഹനമോടിക്കരുതെന്ന സൗദി നിയമം ലംഘിച്ചതിന്റെ പേരില്‍ ജയിലില്‍ കഴിയുകയായിരുന്നു ലൂജൈൻ അൽ ഹത്‌ലൗൾ.

2018 മെയ് മാസത്തിൽ പ്രമുഖ വനിതാ അവകാശ പ്രവർത്തകയായ അൽ-ഹത്‌ലൂളിനെ ഒരു ഡസനോളം മറ്റ് വനിതാ പ്രവർത്തകരോടൊപ്പം അറസ്റ്റ് ചെയ്യുകയായിരുന്നു. ജയിലിലെ അവസ്ഥയിൽ പ്രതിഷേധിച്ച് ഒക്ടോബറിൽ ആഴ്ചകളോളം നിരാഹാര സമരം നടത്തിയിരുന്നു.

ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയ അൽ-ഹത്‌ലൂളിനെ ആരോഗ്യം വളരെ മോശമായ നിലയിലാണ് കണ്ടതെന്ന് കുടുംബാംഗങ്ങൾ പറയുന്നു. ശരീരമാകെ വിറയ്ക്കുന്ന അവസ്ഥയിലാണ് അവൾ എത്തിയതെന്നും ലൗജെയിനിന്റെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. കൂടാതെ ജയിൽ അധികൃതർ ഉറങ്ങാൻ സമ്മതിക്കാതെ ശല്യ പെടുത്തിയ കാരണമാണ് നിരാഹാര സമരം അവസാനിപ്പിച്ചതെന്ന് അൽ-ഹത്‌ലൂൾ പറഞ്ഞു എന്ന് സഹോദരി പറയുന്നു.

അതേസമയം സര്‍ക്കാര്‍ വിമര്‍ശകരെയും സ്ത്രീകളെയും തടവിലാക്കിയ സൗദിയുടെ നടപടിയ്‌ക്കെതിരെ ആഗോളതലത്തില്‍ വിമര്‍ശനമുയരുകയാണ്. അതേസമയം ആഗോള മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണൽ ഹൗത്തൗളിന്റെ മോചനമാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here