gnn24x7

ഒക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ നിര്‍മ്മാണത്തില്‍പിഴവുണ്ടെന്ന് സംശയം

0
239
gnn24x7

ലണ്ടന്‍: കോവിഡില്‍ നിന്നുള്ള മോചനത്തിന് ലോകം മുഴുവന്‍ വാക്‌സിനേഷന് വേണ്ടി കാത്തിരിക്കുമ്പോള്‍ പല ഭാഗങ്ങളില്‍ നിന്നുള്ള വാക്‌സിനേഷന്‍ വാര്‍ത്തകള്‍ മാത്രമാണ് ഇപ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസമേകുന്നത്. എന്നാല്‍ ഏറെ പ്രതിക്ഷയോടെ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല ആസ്ട്രസനേകയുമായി ചേര്‍ന്ന് വികസിപ്പിച്ച കോവിഡ് വാക്‌സിനേഷന്റെ വിശ്വാസ്യത സംബന്ധിച്ച് ഇപ്പോള്‍ സംശയമുയരുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. വാക്‌സിനേഷന്റെ നിര്‍മ്മാണത്തില്‍ പിഴവുകള്‍ വന്നിട്ടുണ്ടെന്ന റിപ്പോട്ടുകള്‍ പുറത്തു വന്നതോടെ പരീക്ഷണ ഫലത്തെക്കുറിച്ചും ആശങ്ക ജനിക്കുന്നു.

ഒരു മാസത്തില്‍ രണ്ട് തവണളായുള്ള ഡോസേജ് നല്‍കുന്ന രീതി 90 ശതമാനത്തോളം വിജയമായിരുന്നു. പരീക്ഷണങ്ങള്‍ പൂര്‍ത്തീകരിച്ച് അവസാനഘട്ടത്തില്‍ വാക്‌സിനേഷന്‍ പുറത്തേക്ക് വരാനിരിക്കേയാണ് ഇത്തരത്തില്‍ അഭ്യൂഹങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. കൂടാതെ കമ്പനി ഒരു മാസം ഇടവെട്ട് രണ്ട് പൂര്‍ണ്ണ ഡോസുകള്‍ നല്‍കിയ പരീക്ഷണത്തില്‍ 60 ശതമാനം മാത്രമാണ് റിസള്‍ട്ട്. രണ്ടു ഘട്ട പരീക്ഷണങ്ങളുടെയും ആകെ തുക വച്ചുനോക്കുമ്പോള്‍ 70 ശതമാനം വാക്‌സിന്‍ ഫലപ്രദമാണെന്നാണ് കമ്പനിയുടെ വാദഗതി. എന്നാല്‍ രണ്ട് തവണകളായി നല്‍കിയതാണ് ഇപ്പോള്‍ സംശയത്തിന് ഇട നല്‍കിയതെന്നും അഭ്യൂഹങ്ങള്‍ ഉണ്ട്.

പകുതി ഡോസേജ് നല്‍കിയുള്ള പരീക്ഷണത്തിന് മുതിര്‍ന്നത് വാക്‌സിന്റെ നിര്‍മ്മാണ സന്ദര്‍ഭത്തില്‍ ഡോസേജിലുണ്ടായ പിഴവു മൂലമാണെന്ന് അമേരിക്കയിലെ വാക്‌സിന്‍ പ്രോഗ്രാം ഓപ്പറേഷന്‍ വാര്‍ഡ്‌സ്പീഡ് പറഞ്ഞു. പിന്നീട് ആസ്ട്രനേകയും പിഴവ് സമ്മതിക്കുകയും ഉണ്ടായ സാഹചര്യത്തിലാണ് ഈ പ്രതിസന്ധി വീണ്ടും ഉയര്‍ന്നു വന്നിരിക്കുന്നത്. ഏതാണ്ട് ഇപരുപതിനായിരത്തിലധികം വരുന്നവരില്‍ വാക്‌സിനേഷന്‍ പരീക്ഷണം നടത്തിയിരുന്നു. ഇതില്‍ പകുതിയിലേറെ പേര്‍ ബ്രിട്ടനിലും ബാക്കയുള്ളവര്‍ ബ്രസീലിലുമാണ്. വാക്‌സിനേഷന്റെ നിര്‍മ്മാണ പങ്കാളികാളായി പൂനയിലെ സിറം ഇന്‍സ്റ്റ്യൂട്ട് പ്രവര്‍ത്തിച്ച് ഇന്ത്യയില്‍ കൂടുതല്‍ വാക്‌സിനേഷനുകള്‍ എത്തിക്കുവാനുള്ള തീരുമാനം നടക്കുന്നതിനിടെയാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here