റിയാദ്: സൗദിയില്‍ കൊറോണ വ്യാപനം കുറഞ്ഞതോടെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റ് വിസകളുടെ കാലാവധി നീട്ടിനല്‍കാന്‍ സല്‍മാന്‍ രാജാവ് നിര്‍ദ്ദേശം നല്‍കി. സൗദി സന്ദര്‍ശിക്കാനായി ടൂറിസ്റ്റ് വിസയെടുക്കുകയും പിന്നീട് കൊവിഡ് പ്രതിസന്ധിക്കിടയില്‍ യാത്ര സാധിക്കാതെ വിസ കാലാവധി അവസാനിക്കുകയും ചെയ്തവര്‍ക്കാണ് വിസ നീട്ടിനല്‍കാന്‍ നിർദ്ദേശം.
2021 മാര്‍ച്ച് 21ന് മുമ്പ് ഇഷ്യൂ ചെയ്ത ടൂറിസ്റ്റ് വിസകളുടെ കാലാവധിയാണ് നീട്ടുന്നത് എന്ന് മന്ത്രാലയം വ്യക്തമാക്കി. വിസ കാലാവധി നീട്ടാന്‍ പ്രത്യേകിച്ച് അപേക്ഷകളോ മറ്റ് നടപടികളോ ആവശ്യമില്ല.
2021 ആഗ്‌സ്ത് ഒന്നു മുതലാണ് സൗദി വിദേശ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയത്. 72 മണിക്കൂറിനകം എടുത്ത പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയോടെ നിലവില്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ ഇല്ലാതെ തന്നെ ടൂറിസ്റ്റ് വിസയില്‍ രാജ്യത്തേക്ക് വരാന്‍ അനുമതിയുണ്ട്.
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…